• Sun. Sep 8th, 2024
Top Tags

Month: April 2023

  • Home
  • എ ഐ കാമറ വിവാദം; രേഖകൾ പ്രസിദ്ധീകരിച്ച് കെൽട്രോൺ

എ ഐ കാമറ വിവാദം; രേഖകൾ പ്രസിദ്ധീകരിച്ച് കെൽട്രോൺ

എ ഐ കാമറ വിവാദതിനിടെ രേഖകൾ പ്രസിദ്ധീകരിച്ച് കെൽട്രോൺ. കെൽട്രോൺ വെബ്സൈറ്റിലാണ് രേഖകൾ പ്രസിദ്ധീകരിച്ചത്. നിലവിൽ പുറത്തുവന്ന രേഖകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുമതി രേഖകൾ, ധാരണപത്രം, ടെണ്ടർ വിളിച്ച രേഖകൾ എന്നിവയാണ് പരസ്യപ്പെടുത്തിയത്. ഉപകരാർ രേഖകൾ പ്രസിദ്ധീകരിച്ചിട്ടില്ല. രേഖകൾ പ്രസിദ്ധീകരിക്കണമെന്ന് വ്യവസായ വകുപ്പ്…

ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്; ഫയലുകള്‍ തീര്‍പ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും മുഖ്യമന്ത്രി

വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന ജനങ്ങളുടെ ഫയലുകള്‍ വേഗം തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസുകളില്‍ വരുന്നവര്‍ ആരുടെയും ഔദാര്യത്തിന് വരുന്നവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന താലൂക്ക് തല അദാലത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…

‘കോൺഗ്രസ് എന്നെ 91 തവണ അസഭ്യം വിളിച്ചു’ : നരേന്ദ്ര മോദി

കോൺഗ്രസ് 91 തവണ തനിക്ക് നേരെ അസഭ്യ വാക്കുകൾ പ്രയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സവർക്കറേയും അംബേദ്കറെ പോലും കോൺഗ്രസ് അധിക്ഷേപിച്ചുവെന്നും മോദി കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഈ അസഭ്യങ്ങളോട് ജനങ്ങൾ വോട്ടിന്റെ ഭാഷയിൽ മറുപടി നൽകുമെന്നും…

‘കേരള സ്റ്റോറി’ സംഘപരിവാർ പ്രൊപ്പഗണ്ടകളെ ഏറ്റുപിടിക്കുന്ന സിനിമ: മുഖ്യമന്ത്രി

‘ദ കേരള സ്റ്റോറി’ സിനിമ സംഘപരിവാർ പ്രൊപ്പഗണ്ടകളെ ഏറ്റു പിടിക്കുന്ന സിനിമയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുന്നു. തെരഞ്ഞെടപ്പിൽ നേട്ടമുണ്ടാക്കാനുള്ള സംഘപരിവാർ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ സിനിമയെ കാണണം. ലവ് ജിഹാദ് ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായി.…

ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകളെ തുരത്താൻ വനം വകുപ്പ് പ്രത്യേക സംഘം

പയ്യാവൂർ: പഞ്ചായത്തിലെ ചന്ദനക്കാംപാറ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കാടുകയറ്റാൻ ഫോറസ്റ്റ് പ്രത്യേക സംഘം. പത്തോളം ആനകളാണ് മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ കഴിഞ്ഞ ദിവസം ഇരിട്ടിയിൽ ചേർന്ന…

തൃശൂര്‍പൂരം; പൂങ്കുന്നത്ത് കൂടുതല്‍ തീവണ്ടികള്‍ക്ക് പ്രത്യേക സ്റ്റോപ്പ്.

തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ ഏപ്രില്‍ 30, മെയ് 1 തീയതികളില്‍ ഏതാനും തീവണ്ടികള്‍ക്ക് പൂങ്കുന്നത്ത് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് റെയില്‍വേ. എറണാകുളം – കണ്ണൂര്‍ ഇന്റര്‍ സിറ്റി (16305) രാവിലെ 7.19നും, നാഗര്‍കോവില്‍ – മംഗലാപുരം പരശുറാം എക്‌സ്പ്രസ് (16649) ഉച്ചയ്ക്ക് 12.31നും,…

പാലക്കാട് ടാങ്കർ ലോറിയിൽ വാഹനമിടിച്ച് അപകടം; വൻതോതിൽ വാതക ചോർച്ച

പാലക്കാട്: വാളയാറിൽ ടാങ്കർ ലോറിയിൽ വാഹനമിടിച്ച് അപകടം. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിക്ക് പിന്നില്‍ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്. വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ടാങ്കര്‍ ലോറിക്ക് ചോര്‍ച്ചയുണ്ടായി. പാലക്കാട് വാളയാറിന് സമീപം വട്ടപ്പാറ ദേശീയ പാതയിലാണ് സംഭവം.…

ഉളിക്കല്ലിൽ കാണാതായ പെൺകുട്ടികളെ തലശ്ശേരിയിൽ വച്ച് പിങ്ക് പോലീസ് കണ്ടെത്തി

ഉളിക്കൽ: ഉളിക്കല്ലിൽ വച്ച് കഴിഞ്ഞ ദിവസം കാണാതായ രണ്ട് പെൺകുട്ടികളെ ഇന്നലെ തലശ്ശേരിയിൽ വച്ച് പിങ്ക് പോലീസ് കണ്ടെത്തി. ഉളിക്കല്ലിലെ നുച്യായാട്, പുതുശേരി സ്വദേശികളായ 16 വയസുകാരികളായ രണ്ട് പെൺകുട്ടികളെയാണ് കാണാതായത്.   രക്ഷിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് കാണാതായ കുട്ടികളെ…

ഇരുചക്ര വാഹനത്തില്‍ കുട്ടിയെകൊണ്ടുള്ള യാത്ര; പിഴ ഒഴിവാക്കാന്‍ നീക്കം, കേന്ദ്രത്തെ സമീപിക്കും

തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ രണ്ട് പേര്‍ക്കൊപ്പം പോകുന്ന കുട്ടിക്ക് പിഴ ഈടാക്കാതിരിക്കാന്‍ നിയമഭേദഗതിക്ക് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ ഗതാഗത വകുപ്പിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ആലോചിക്കാന്‍ 10ന് ഗതാഗത മന്ത്രി ഉന്നതതല യോഗം വിളിച്ചു. ഇരുചക്ര വാഹനത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ…

ജനശതാബ്ദി ഉൾപ്പടെ കൂടുതൽ ട്രെയിനുകൾ ഇന്ന് സർവീസ് റദ്ദാക്കി; ചിലത് വഴിതിരിച്ചുവിടും

തിരുവനന്തപുരം: കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നു രാവിലെ കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി. ഉച്ചയ്ക്ക് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. രപ്തി സാഗര്‍ എക്സ്പ്രസ് പാലക്കാട് ജംഗ്ഷനും എറണാകുളം…