• Thu. Sep 19th, 2024
Top Tags

Month: April 2023

  • Home
  • തൃശൂർ റെയിൽവേ സ്റ്റേഷനിൽ പെട്രോളുമായി യുവാവ് പിടിയിൽ

തൃശൂർ റെയിൽവേ സ്റ്റേഷനിൽ പെട്രോളുമായി യുവാവ് പിടിയിൽ

തൃശൂ‍ര്‍ : തൃശൂർ റയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ. ബെംഗളൂരു കന്യാകുമാരി ഐലന്റ് എസ്പ്രസിൽ വന്ന യുവാവാണ് അറസ്റ്റിൽ ആയത്. കോട്ടയം സ്വദേശി സേവിയർ വർഗീസ്നെ ആണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് തൃശൂരിൽ എത്തിയതാണ്…

കോഴിക്കോട് മെഡി. കോളേജില്‍ കോവിഡ് ബാധിച്ച്‌ രണ്ടു മരണം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടുപേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ഇന്നലെയും ഇന്നുമായിട്ടാണ് മരണം. കോവിഡിന് പുറമെ ഇവര്‍ക്ക് മറ്റു അസുഖങ്ങളുമുണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്നലെ സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ജിവിതശൈലീ രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍…

പുതിയതെരുവിൽ ബസും കാറും കൂട്ടിയിടിച്ചു

പുതിയതെരു: : ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചു. കാറിലുണ്ടായിരുന്ന കർണാടക സ്വദേശികൾക്ക് നിസ്സാര പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽനിന്നും…

കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷം! മധു കേസിൽ ഇന്ന് വിചാരണ കോടതി വിധി പറയും

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ന് വിചാരണ കോടതി വിധി പറയും. മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് അന്തിമ ഘട്ടത്തിലെത്തിയത്. ആകെ…

കൊച്ചിയിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ

കൊച്ചി: പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ കണ്ടെത്തി. ഗൃഹനാഥനായ മണിയൻ, ഭാര്യ സരോജിനി, മകൻ മനോജ്‌ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.50 ഓടെയാണ് സംഭവം പുറംലോകം അറിയുന്നത്. മണിയൻ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ്…

അമ്മ മരിച്ചതിന് കാരണക്കാരനെന്ന് വിശ്വസിച്ച് അച്ഛനെ കൊല്ലാന്‍ കാലങ്ങളായുള്ള പദ്ധതി; ആത്മഹത്യ ചെയ്യാനും ആലോചിച്ചിരുന്നെന്ന് മയൂര്‍നാഥ്

തൃശൂര്‍ അവനൂരില്‍ പിതാവിനെ കടലക്കറിയില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തി കൊല്ലപ്പെട്ട ശശീന്ദ്രന്റെ മകന്‍ മയൂര്‍നാഥ്. തന്റെ അമ്മ ആത്മഹത്യ ചെയ്യാന്‍ അച്ഛനാണ് കാരണമെന്ന് വിശ്വസിച്ചിരുന്നെന്നും കാലങ്ങളായി താന്‍ ഈ പക ഉള്ളില്‍ പേറുകയായിരുന്നുവെന്നും പ്രതി…

കാർ ഇരുചക്ര വാഹനത്തിൽ ഇടിച്ച് ഹോട്ടലിലേക്ക് കയറി 2 പേർക്ക് പരുക്ക്

ഇരിട്ടി∙ ജബ്ബാർ കടവിൽ കാർ ഇരുചക്ര വാഹനത്തിൽ ഇടിച്ച് ഹോട്ടലിലേക്ക് കയറി 2 പേർക്ക് പരുക്ക്. ഊവ്വാപള്ളി സ്വദേശികളായ ഷാജി, ഹരിദേവ് എന്നിവർക്കാണ് പരുക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 4.15 ഓടെ ആയിരുന്നു അപകടം. കരിയാൽ ഭാഗത്ത് നിന്നും ഇരിട്ടി റൂട്ടിലേക്ക് കയറിയ…

കേളകം പോലീസ് സ്റ്റേഷൻ സന്ദർശക മുറി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേളകം: കേളകം സ്റ്റേഷൻ ഉൾപ്പടെ ജില്ലയിലെ 18 സ്റ്റേഷനുകളിൽ നിർമിച്ച സന്ദർശക മുറികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പാലക്കാട് പുത്തൂർ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടം,ബേക്കൽ സബ് ഡിവിഷൻ പോലീസ് കൺട്രോൾ റൂം ശിലാസ്ഥാപനം എന്നിവയും മുഖ്യമന്ത്രി കേളകത്ത്…

കർണാടകയിൽ തെരുവുനായയുടെ കടിയേറ്റ് നവജാത ശിശു മരിച്ചു

തെരുവുനായയുടെ കടിയേറ്റ് നവജാത ശിശു മരിച്ചു. മൃതദേഹം ആശുപത്രിക്ക് ചുറ്റും വലിച്ചിഴക്കുകയും ചെയ്തു. ശനിയാഴ്ച കർണാടക ശിവമോഗ ജില്ലയിലെ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിന് സമീപമാണ് സംഭവം. ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. പ്രസവ വാർഡിന് സമീപം, നവജാത ശിശുവിനെ…

ഡ്യൂട്ടിക്കിടെ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലംമാറ്റിയ ഉത്തരവ് കെഎസ്ആര്‍ടിസി പിന്‍വലിച്ചു

ശമ്പളം കിട്ടാത്തതിന്റെ പേരില്‍ ഡ്യൂട്ടിക്കിടെ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലംമാറ്റിയ ഉത്തരവ് കെഎസ്ആര്‍ടിസി പിന്‍വലിച്ചു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരുടെ സ്ഥലമാറ്റ ഉത്തരവാണ് റദ്ദാക്കിയത്. വൈക്കത്ത് നിന്ന് പാലായിലേക്ക് സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്. അതേസമയം,…