• Sat. Sep 21st, 2024
Top Tags

പാലം കടക്കാൻ മരം മുറിക്കാൻ ഒരു വരം വേണം

Bydesk

May 18, 2023

കേളകം: വളയംച്ചാൽ – ആറളം ഫാം പാലത്തിന് വിലങ്ങുതടിയായി ഒരു മരം . 90% പ്രവർത്തി പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുന്ന ഈ പാലത്തിന് മുമ്പിലാണ് വിലങ്ങുതടി എന്നോണം ഒരു മരം നിൽക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഏതോ സർക്കാർ പദ്ധതി പ്രകാരം റോഡ് സൈഡിൽ വച്ച് പിടിപ്പിച്ചതാണ് ഈ മരം. മരം മുറിച്ച് നീക്കാത്തതിനാൽ പാലം കഴിഞ്ഞ് മെയിൻ റോഡിലേക്ക് നിർമ്മിക്കേണ്ട സ്ലാബ് നിർമ്മാണവും പൂർത്തിയായിട്ടില്ല . നിലവിൽ സോഷ്യൽ ഫോറസ്ട്രി യുടെ കീഴിലാണ് ഈ മരം . മരം മുറിക്കാനും അനുമതി നല്കേണ്ടതും ഇവരാണ്. എന്തായാലും ബന്ധപ്പെട്ടവർ ഇടപെടാതിരുന്നാൽ പാലം നിർമ്മാണം പൂർത്തിയാക്കി ഈ മഴക്കാലത്തിന് മുമ്പ് തുറന്ന് കൊടുക്കാനാവില്ല . കേളകം പഞ്ചായത്തിനെയും, ആറളം ഫാമിനെയും ബന്ധിപ്പിക്കുന്ന ഈ പാലം ഫാം നിവാസികളുടെ ചിരകാല സ്വപ്നമാണ്. അതിന് വിലങ്ങുതടിയാണ് ഈ മരം. ഈ മരം മുറിക്കാൻ ബന്ധപ്പെട്ടവർ ഒരു വരം കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *