• Sun. Sep 8th, 2024
Top Tags

മലപ്പുറത്ത് മനുഷ്യമുഖം പോലൊരു ചക്ക! കൗതുക കാഴ്ച

Bydesk

May 29, 2023

പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വലമ്പൂരിനടുത്ത് മീന്‍കുളത്തി കാവ് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പച്ചീരി വാസുദേവന്റെ വീട്ടിലെ പ്ലാവിലെ ചക്കയാണ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൗതുകമാകുന്നത്.
ഒരു ചിരിക്കുന്ന മനുഷ്യന്‍റെ മുഖമുള്ള ചക്ക. സാധാരണ രീതിയിലുണ്ടാകുന്ന ചക്കയില്‍ നിന്ന് വ്യത്യസ്തമായി ഈ ചക്കക്ക് പല്ല്, കണ്ണ്, മൂക്ക് തുടങ്ങിയ മനുഷ്യമുഖത്തിനു സമാനമായ എല്ലാമുണ്ട്. ഈ ചക്കയിപ്പോള്‍ സൂര്യമാനസം ചക്ക എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്.

സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായത്തോടെ നിരവധി പേരാണ് ഇപ്പോള്‍ ഈ വീട്ടില്‍ ചക്ക കാണാനും വിശേഷങ്ങള്‍ അറിയാനും എത്തുന്നത്. പച്ചീരി വാസുദേവന്റെ വീട്ടില്‍ 20 കൊല്ലം മുമ്പ് നട്ട ഈ പ്ലാവിലാണ് ഈ അപൂര്‍വ ചക്ക കായ്ച്ചത്. ചിരിക്കുന്ന ഒരു മനുഷ്യന്റെ മുഖമാണ് ഈ ചക്കയുടെ ഇപ്പോഴത്തെ രൂപമെന്ന് വീട്ടുകാര്‍ പറഞ്ഞു.

ചക്കയില്‍ മനുഷ്യന്റെ മുഖം പോലെ പല്ല്, കണ്ണ്, മൂക്ക് തുടങ്ങിയവ ദിനംപ്രതി പുറംതള്ളി വരാന്‍ തുടങ്ങിയതോടെയാണ് വീട്ടുകാര്‍ക്ക് ഇത് വലിയ കൗതുകമായത്. 20 കൊല്ലം മുമ്പ് നട്ട ഈ പ്ലാവില്‍ കഴിഞ്ഞ നാലു വര്‍ഷമായി മികച്ച രീതിയില്‍ ചക്ക കായ്ക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനൊരു പ്രതിഭാസമുണ്ടാകുന്നതെന്ന് വീട്ടുകാര്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *