കഥയും പാട്ടും കളികളുമായി “ചിരികിലുക്കം’ അങ്കൺവാടി പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു. ഉളിക്കൽ പുറവയൽ അങ്കണവാടിയിൽ വാർഡ്മെമ്പർ രതി ഭായി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.കഥയും പാട്ടും കളികളുമായി “ചിരികിലുക്കം’ എന്ന പേരിലാണ് ഈ അധ്യയന വർഷത്തെ അങ്കൺവാടി പ്രവേശനോത്സവം. അങ്കൺവാടി പ്രവേശനോത്സവം ഇന്ന് സംസ്ഥാനമൊട്ടാകെ വർണാഭമായി ആഘോഷിച്ചു.
വനിതാശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അങ്കൺവാടികളിൽ പ്രീ സ്കൂൾ കുട്ടികളുടെ പ്രവേശനം വർധിപ്പിക്കുക, കുട്ടികളുടെ സമഗ്ര വികസനം ഉറപ്പു വരുത്തുന്നതിൽ അങ്കൺവാടികൾക്കുള്ള പ്രാധാന്യം, അങ്കൺവാടികളിൽ നിന്നു ലഭിക്കുന്ന സേവനങ്ങൾ എന്നിവ സംബന്ധിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മുഴുവൻ അങ്കൺവാടികളിലും ഈ വർഷവും പ്രവേശനോത്സവം സംഘടിപ്പിച്ചത്. കഥയും പാട്ടും കളികളുമായി “ചിരികിലുക്കം കുട്ടികൾ ഭംഗിയാക്കി.
അഗസ്റ്റിൻ വേങ്ങക്കുന്നേൽ അധ്യക്ഷത വഹിച്ചു.ഷാജി പള്ളൂരത്തിൽ, സുജല വി.കെ, മോളിമാത്യു എന്നിവർ പങ്കെടുത്തു.