• Thu. Sep 19th, 2024
Top Tags

പതിനെട്ടാം തീയതി മുതല്‍ ഇരുപത്തിയൊന്നാം തീയതി വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Bydesk

Jun 17, 2023

കേരളത്തിലെ മഴ സാഹചര്യം മാറുന്നുവെന്ന സൂചനകളാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്നത്. കാലവര്‍ഷം അടുത്ത നാലു ദിവസങ്ങളില്‍ ശക്തമായേക്കുമെന്നാണ് വ്യക്തമാകുന്നത്.  18 ാം  തീയതി മുതല്‍ 21 ാം തീയതി  വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഏറ്റവും പുതിയ അറിയിപ്പു പ്രകാരം ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

18 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 19 ന് ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

20 ാം തീയതി  8 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് അന്ന് ഏറ്റവും കൂടുതല്‍ മഴ സാധ്യത.

21 നും എട്ട് ജില്ലകളില്‍ യെല്ലോ ജാഗ്രതയുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് 21 ന് ഏറ്റവും കൂടുതല്‍ മഴ സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം

Spread the love

Leave a Reply

Your email address will not be published. Required fields are marked *