• Sun. Sep 8th, 2024
Top Tags

സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു; മരണങ്ങള്‍ കൂടുന്നതും ആശങ്ക.

Bydesk

Jun 22, 2023

സംസ്ഥാനത്ത് പനി പടരുന്നതിനൊപ്പം മരണവും കൂടുന്നു. ഡെങ്കിയും എലിപ്പനിയുമാണ് മരണത്തിന് കാരണമാകുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മാത്രം മുപ്പത്തി അയ്യായിരത്തിലധികം പേര്‍ പനിക്ക് ചികിത്സ തേടി.

കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് ദിനേന പനിബാധിക്കുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഇന്നലെമാത്രം ചികിത്സതേടിയത് 13258 പേര്‍. തിങ്കളാഴ്ച 12984 പേരും ചൊവ്വാഴ്ച 12876 പേരും ആശുപത്രികളിലെത്തി. മൂന്ന് ദിവസം കൊണ്ട് 286 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. 30 പേര്‍ക്ക് എലിപ്പനിയും. 1211 രോഗികള്‍ക്കാണ് മൂന്നാഴ്ച്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇക്കാലയളവില്‍ തന്നെ 99 പേര്‍ക്ക് എലിപ്പനിയും വന്നു. ഡെങ്കി ബാധിച്ച്‌ 19 രോഗികള്‍ മരിച്ചതായാണ് സംശയം. എലിപ്പനി ലക്ഷണങ്ങളോടെ 10 രോഗികളും മരിച്ചു. അതായത് മൂന്നാഴ്ച്ചക്കിടെ മരിച്ചത് 29രോഗികള്‍. കൊതുകുജന്യരോഗങ്ങളായ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നത് തടയാന്‍ അടുത്ത ആഴ്ച മുതല്‍ വെള്ളി, ശനി,ഞായര്‍ ദിവസങ്ങള്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

വെള്ളിയാഴ്ച സ്കൂളുകളും ശനിയാഴ്ച ഓഫീസുകളും ഞായറാഴ്ച വീടുകളും ശുചിയാക്കി കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടക്കം ആവശ്യമായ പരിശീലനം നല്‍കി പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ ആരോഗ്യവകുപ്പും നടപടികളാരംഭിച്ചു. വീടിനകത്തും പുറത്തും കൊതുക് വളരുന്ന തരത്തില്‍ വെള്ളം കെട്ടി നിര്‍ത്തരുത്. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍എല്ലാവരും കഴിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യര്‍ഥിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *