• Tue. Sep 17th, 2024
Top Tags

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത

Bynewsdesk

Oct 21, 2023

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും, തീവ്രത കൂടിയ ന്യൂനമര്‍ദ്ദമായി മാറുകയും ചെയ്യുന്നതാണ്. നാളെ വീണ്ടും ശക്തി പ്രാപിച്ച്‌ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനും മധ്യപടിഞ്ഞാറ് അറബിക്കടലിനും മുകളിലായി തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് കേരളത്തില്‍ മഴ അനുഭവപ്പെടുന്നത്.

തെക്കുപടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെയും, ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കടലാക്രമണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളകര്‍ണാടകലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *