• Thu. Sep 19th, 2024
Top Tags

തളിപ്പറമ്പ് സംരംഭകത്വ നൈപുണ്യ വികസന തൊഴിൽ പദ്ധതി മയ്യിൽ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു

Bynewsdesk

Oct 27, 2023
തളിപ്പറമ്പ് സംരംഭകത്വ നൈപുണ്യ  വികസന തൊഴിൽ പദ്ധതി മയ്യിൽ പഞ്ചായത്തുതല ഉദ്ഘാടനം ബഹു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം വി അജിത നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ രവി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ പഞ്ചായത്ത് വൈ.പ്രസി. ശ്രീ എ ടി രാമചന്ദ്രൻ ആശംസ നേർന്നു സംസാരിച്ചു. കെകെഇഎം ജില്ലാ പ്രോഗ്രാം മാനേജർ സൗമ്യ ജി പി, കെകെഇഎം തളിപ്പറമ്പ് മണ്ഡലം കോ-ഓർഡിനേറ്റർ ജിഫാന എന്നിവർ പദ്ധതി വിശദീകരിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് അക്കൗണ്ടന്റ് ശ്രീ അജേഷ് പി കെ സ്വാഗതവും  കമ്മ്യൂണിറ്റി അംബാസ്സഡർ രേഷ്മ എം വി നന്ദിയും പറഞ്ഞ പരിശീലന പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ പി പ്രീത, വി വി അനിത മറ്റു ഭരണസമിതി അംഗങ്ങൾ, കില ആർ പി ശ്രീ രവി നമ്പ്രം, സിഡിഎസ് ചെയർപേഴ്സൺ വി പി രതി, മറ്റു സിഡിഎസ് അംഗങ്ങൾ, വ്യവസായ വകുപ്പ് ഇന്റേൺ ശ്രീരാഗ്, കമ്മ്യൂണിറ്റി കൗൺസിലർ ലത പി, CWF ഗീതിക, MEC മാരായ രജനി, രാധാമണി,രമ്യ, രജന, അംഗനവാടി വർക്കേഴ്സ്, ആശ പ്രവർത്തകർ, ഏസ് ബിൽഡർസ് സിഇഒ ബാബു പണ്ണേരി എന്നിവർ പങ്കെടുത്തു. പദ്ധതി പഞ്ചായത്ത്  കോ-കോർഡിനേറ്റർ ശ്രീമതി എൻ വി ശ്രീജിനി പരിപാടി കോർഡിനേറ്റ് ചെയ്തു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *