• Thu. Sep 19th, 2024
Top Tags

ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിഅക്ഷയ് തോമസ് ജിൻസ്

Bynewsdesk

Oct 27, 2023

തിരുവനന്തപുരം വെള്ളയണി സ്പോർട്സ് സ്കൂളിൽ നടന്ന തിരുവനന്തപുരം ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ 60 കിലോ കാറ്റഗറിയിൽ മത്സരിച്ച് സ്വർണ മെഡൽ നേടി അക്ഷയ് തോമസ് ജിൻസ് സംസ്ഥാന മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു.
ചെറിയ അരീക്കമല ഇളം പുരയിടത്തിൽ ജിൻസിന്റെയും ചന്ദനക്കാംപാറ വരിക്കമാക്കൽ സില്‍വിയുടെയും മകനാണ്.
തിരുവനന്തപുരം മൈലം ജീവി രാജ സ്പോർട്സ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയും
ചെറിയ അരീക്കമല സെൻ്റ് ജോസഫ് എൽ പി സ്കൂൾ നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ എന്നീ സ്കൂളുകളിലെ പൂർവ്വ വിദ്യാർത്ഥിയുമാണ്.
ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിലെ മുൻ കായികാധ്യാപകനും ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ ബെന്നി പരുന്തിരിയുടെ ശിക്ഷണത്തിൽ സ്പോർട്സിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച് തിരുവനന്തപുരം ജിവിരാജ സ്പോർട്സ് സ്കൂളിൽ പ്രവേശനം നേടിയ അക്ഷയ്
കായികാധ്യാപകരായ നിമ്മി. ബിൻഷിത്.ജലീൽ എന്നിവരുടെ ശിക്ഷണത്തിൽ ഇതിനു മുൻപും നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *