• Thu. Sep 19th, 2024
Top Tags

കാഞ്ഞങ്ങാട് ട്രെയിൻ പാളം മാറിക്കയറിയ സംഭവം; സാങ്കേതിക,സുരക്ഷാ പിഴവുകള്‍ ഇല്ലെന്ന് റെയില്‍വേ

Bynewsdesk

Oct 27, 2023

മാവേലി എക്സ്പ്രസ് ട്രെയിൻ ട്രാക്ക് മാറിക്കയറിയ സംഭവത്തില്‍ സാങ്കേതിക, സുരക്ഷാ പിഴവുകള്‍ ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ.കാഞ്ഞങ്ങാട് സ്റ്റേഷൻ മാസ്റ്റര്‍ക്ക് പറ്റിയ പിഴവാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്ലാറ്റ്ഫോം ഇല്ലാത്ത ലൈനിലേക്ക് സ്റ്റേഷൻ മാസ്റ്റര്‍ ട്രെയിനിന് സിഗ്നല്‍ നല്‍കുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്.

വൈകുന്നേരം 6.44നാണ് മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 മാവേലി എക്സ്പ്രസ്സ് ട്രെയിൻ ട്രാക്ക് മാറിക്കയറിയത്. ഇതോടെ എട്ട് മിനിറ്റ് കാഞ്ഞങ്ങാട് സ്‌റ്റേഷനില്‍ ട്രെയിൻ അധികമായി പിടിച്ചിട്ടു. ഈ ട്രാക്കില്‍ മറ്റ് ട്രെയിനുകള്‍ ഒന്നുമില്ലാത്തതിനാല്‍ വൻ അത്യാഹിതം ഒഴിവായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *