• Tue. Sep 17th, 2024
Top Tags

ശസ്ത്രക്രിയ വിദഗ്ധര്‍ക്കായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് നടത്തിയ ഏകദിന ശില്‍പ്പശാല സമാപിച്ചു

Bynewsdesk

Oct 30, 2023

കണ്ണൂര്‍ : വിവിധതരം ശസ്ത്രക്രിയകളിലെ നൂതനമായ പരിവര്‍ത്തനങ്ങളില്‍ കൂടുതല്‍ അവഗാഹം നേടുന്നതിനായി ശസ്ത്രക്രിയാ വിദഗ്ധര്‍ക്കായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ജനറല്‍ ആന്റ് ലാപ്പറോസ്‌കോപ്പിക് & തുറക്കോസ്‌കോപിക് സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. വിവിധ ആശുപത്രികളില്‍ നിന്നുളള നൂറോളം സര്‍ജന്മാര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

ലൈവ് സര്‍ജറികളായിരുന്നു ശില്‍പ്പശാലയുടെ പ്രധാന സവിശേഷത. വിവിധ തരത്തിലുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍, വെരിക്കോസ് ചികിത്സയ്ക്കായുള്ള ഏറ്റവും നൂതന ചികിത്സാരീതികളായ ലേസര്‍, വെനാസില്‍, പൈല്‍സിനും ഫിസ്റ്റുലയ്ക്കുമുള്ള നൂതന ശസ്ത്രക്രിയാ രീതികള്‍ എന്നിവ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നിന്ന് തത്സമയം സംപ്രേഷണം ചെയ്യുകയും ഓരോ രീതികളെയും ആസ്പദമാക്കി വിശദമായ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. ഇതിന് പുറമെ ശ്വാസകോശരോഗങ്ങള്‍ക്കുള്ള അതിനൂതന ശസ്ത്രക്രിയാരീതിയായ തൊറാകോസ്‌കോപ്പിക് സര്‍ജറിയും പ്രദര്‍ശിപ്പിച്ചു.

ഡോ. സൂരജ് (ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ്), ഡോ. മുരളി ഗോപാല്‍ (സീനിയര്‍ ഫിസിഷ്യന്‍) എന്നിവര്‍ ചേര്‍ന്ന് ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. ഐ സി ശ്രീനിവാസ്, ഡോ. ജിമ്മി സി ജോണ്‍, ഡോ. ദേവരാജ്, ഡോ. ശ്യാം കൃഷ്ണന്‍, ഡോ. മിഥുന്‍ ബെഞ്ചമിന്‍, ഡോ. നിധില കോമത്ത്, കാര്‍ഡിയാക് സര്‍ജറി വിഭാഗത്തിലെ ഡോ. പ്രസാദ്, ഡോ. ഗണേഷ്, യൂറോളജി വിഭാഗത്തിലെ ഡോ. സത്യേന്ദ്രന്‍ എന്നിവര്‍ വിവിധ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. ഇവരോടൊപ്പം അനസ്തേഷ്യ വിഭാഗത്തിലെ ഡോ. സുപ്രിയ, ഡോ. വന്ദന, ഡോ. അനീഷ് എന്നിവരും ശില്‍പ്പശാലയുടെ ഭാഗമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *