• Tue. Sep 17th, 2024
Top Tags

ഇന്ത്യൻ ഓയിലിൽ 1720 അപ്രന്റിസ്; ഐ.ടി.ഐ, ഡിപ്ലോമ, ബിരുദധാരികള്‍ക്ക് അവസരം

Bynewsdesk

Nov 1, 2023

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ റിഫൈനറീസ് ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 1720 ഒഴിവുണ്ട്. ഗുവാഹാട്ടി, ബറൗണി, ഗുജറാത്ത്, ഹാൽദിയ, മഥുര, പാനിപ്പത്ത്, ദിഗ്‌ബോയ്, ബംഗായ്ഗാവ്, പാരദീപ് സ്ഥലങ്ങളിലെ റിഫൈനറികളിൽ ആണ് അവസരം. ഐടിഐക്കാർക്കും ഡിപ്ലോമക്കാർക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം.

▫️ട്രേഡ് അപ്രന്റിസ് (കെമിക്കൽ) ഒഴിവ് – 421. യോഗ്യത – മാത്‌സ്‌, ഫിസിക്സ്, കെമിസ്ട്രി / ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ത്രിവത്സര ബിഎസ്‌സി പരിശീലന കാലാവധി – 1 വർഷം.

▫️ട്രേഡ് അപ്രന്റിസ് – മെക്കാനിക്കൽ (ഫിറ്റർ): ഒഴിവ് – 189. യോഗ്യത – പത്താം ക്ലാസ് വിജയവും ഫിറ്റർ ട്രേഡിൽ ദ്വിവത്സര ഐടിഐയും. പരിശീലന കാലാവധി – 1 വർഷം.

▫️ട്രേഡ് അപ്രന്റിസ് – മെക്കാനിക്കൽ (ബോയ്‌ലർ) ഒഴിവ് – 59. യോഗ്യത – മാത്‌സ്‌, ഫിസിക്സ്, കെമിസ്ട്രി / ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ത്രിവത്സര ബിഎസ്‌സി പരിശീലന കാലാവധി – 2 വർഷം.

▫️ടെക്‌നീഷ്യൻ അപ്രന്റിസ് – കെമിക്കൽ – 345, മെക്കാനിക്കൽ – 169, ഇലക്‌ട്രിക്കൽ – 244, ഇൻസ്ട്രുമെന്റേഷൻ – 93 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത – ത്രിവത്സര കെമിക്കൽ / പെട്രോകെമിക്കൽ / കെമിക്കൽ ടെക്‌നോളജി / റിഫൈനറി ആൻഡ് പെട്രോകെമിക്കൽ എൻജിനിയറിങ് / മെക്കാനിക്കൽ / ഇലക്‌ട്രിക്കൽ / ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് /ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്‌ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ / അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്. പരിശീലനകാലാവധി – 1 വർഷം.

▫️ട്രേഡ് അപ്രന്റിസ് (സെക്രട്ടേറിയൽ അസിസ്റ്റന്റ്) ഒഴിവ് – 79. യോഗ്യത – ത്രിവത്സര ബിഎ / ബിഎസ്‌സി / ബികോം. പരിശീലന കാലാവധി – 15 മാസം.

▫️ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്) – ഒഴിവ് – 39. യോഗ്യത – ത്രിവത്സര ബി.കോം. പരിശീലന കാലാവധി -1 വർഷം.

▫️ട്രേഡ് അപ്രന്റിസ് – ഡേറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷേഴ്‌സ്) ഒഴിവ് – 49. യോഗ്യത – പന്ത്രണ്ടാം ക്ലാസ് വിജയം. പരിശീലന കാലാവധി – 1 വർഷം.

▫️ട്രേഡ് അപ്രന്റിസ് – ഡേറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്‌സ്) – ഒഴിവ് – 33. യോഗ്യത – പന്ത്രണ്ടാം ക്ലാസ് വിജയവും ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റും. പരിശീലന കാലാവധി – 1 വർഷം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചട്ടങ്ങൾ അനുസരിച്ചുള്ള സ്റ്റൈപ്പെൻഡ് അനുവദിക്കും. പന്ത്രണ്ടാം ക്ലാസ്, ബിരുദം, ഡിപ്ലോമ യോഗ്യതകൾ ഫുൾടൈം കോഴ്‌സിലൂടെ നേടിയതും വിജയം കുറഞ്ഞത് 50 ശതമാനം മാർക്കോടെ (എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം) വിജയിച്ചതും ആയിരിക്കണം.

പ്രായം: 31.10.2023-ന് 18-24 വയസ്. ഉയർന്ന പ്രായ പരിധിയിൽ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്ത് പരീക്ഷ ഉണ്ടാകും. വിശദ വിവരങ്ങൾ iocl.com, ioclrecruit.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി നവംബർ 20.

Spread the love

Leave a Reply

Your email address will not be published. Required fields are marked *