• Thu. Sep 19th, 2024
Top Tags

ഇനി ഇന്ത്യയെ മറികടക്കാന്‍ ആര്‍ക്കുമാവില്ല, സാധ്യതകള്‍ ഇങ്ങനെ…

Bynewsdesk

Nov 6, 2023

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് കശക്കിയെറിഞ്ഞതോടെ തുടര്‍ച്ചയായ എട്ടാം ജയവും 16 പോയന്‍റുമായി ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു. നെതര്‍ലന്‍ഡ്സിനെതിരായ അവസാന മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയാല്‍ പോലും ഇനി 12 പോയന്‍റുമായി രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്കോ 10 പോയന്‍റുള്ള മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്കോ ഇന്ത്യയെ മറികടക്കാനാവില്ല.

 

ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചതോടെ സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാകും എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ സെമി എതിരാളികളാവാന്‍ സാധ്യതയുളള മറ്റൊരു ടീം. എന്നാല്‍ അഫ്ഗാന് അവസാന രണ്ട് മത്സരങ്ങളില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയുമാണ് നേരിടേണ്ടത്. ഈ മത്സരങ്ങളില്‍ രണ്ടും ജയിച്ചാല്‍ നാലാം സ്ഥാനക്കാരായി അഫ്ഗാനും സെമിയിലെത്താന്‍ സാധ്യതയുണ്ട്. ഓസ്ട്രേലിയ ബംഗ്ലദേശിനെ തോല്‍പ്പിച്ചാല്‍ ദക്ഷിണാഫ്രിക്കക്കും അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയക്കും 12 പോയന്‍റ് വീതമാകും. ഈ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റാകും നാലാം സ്ഥാനക്കാരെ നിശ്ചയിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *