• Thu. Sep 19th, 2024
Top Tags

തൃശ്ശൂരില്‍ വീടിനു തീപിടിച്ച്‌ ഉപകരണങ്ങള്‍ കത്തിനശിച്ചു

Bynewsdesk

Nov 7, 2023

കേച്ചേരി കൈപ്പറമ്പ് എടക്കളത്തൂരില്‍ വീടിനു തീ പിടിച്ച്‌ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കത്തി നശിച്ചു. വീടിനുള്ളിലുണ്ടായ അഗ്‌നിബാധയില്‍ കൂളര്‍, സ്വിച്ച്‌ ബോര്‍ഡ്, ഇലക്‌ട്രിക് വയര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും വീട്ടിലെ സ്റ്റോറൂമില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് വസ്തുക്കളും കത്തി നശിച്ചു.

കഴിഞ്ഞ രാത്രി ഒമ്പതിനാണ് തീപിടിത്തമുണ്ടായത്.

ഷോട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പെട്ടെന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. തുടര്‍ന്ന് കുന്നംകുളം അഗ്‌നി രക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ ബി. വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീ കെടുത്തിയത്.

സീനിയര്‍ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥന്‍ സി.ടി. ലൈജു, മറ്റു ഉദ്യോഗസ്ഥരായ സുരേഷ്‌കുമാര്‍, യു. ഷിനോജ്, ആര്‍.കെ. ജിഷ്ണു, ആദര്‍ശ്, സി. ഹരിക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായും അണക്കാനായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *