• Thu. Sep 19th, 2024
Top Tags

ദേശീയ ഗെയിംസ്; അമ്പെയ്തതിൽ പേരാവൂർ സ്വദേശിക്ക് വെങ്കലം

Bynewsdesk

Nov 7, 2023

പേരാവൂർ : മുപ്പത്തേഴാമത് ദേശീയ ഗെയിംസ് അമ്പെയ്ത്തിൽ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജഗോപാലിന് വെങ്കലം. ഇന്ത്യൻ റൗണ്ട് വിഭാഗത്തിലാണ് ദശരഥ് മൂന്നാം സ്ഥാനം നേടിയത്. ദേശീയ ഗെയിംസ് വ്യക്തിഗതവിഭാഗത്തിൽ ആദ്യമായാണ് കേരളത്തിന് മെഡൽ ലഭിക്കുന്നത്.

ദേശീയ ഗെയിംസിൽ കേരളത്തിൽനിന്ന് പങ്കെടുത്ത ഏക പുരുഷതാരമാണ് ദശരഥ്. കഴിഞ്ഞ വർഷം ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ആർച്ചറി ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയിരുന്നു.

13 സംസ്ഥാന മെഡലുകൾ നേടിയ ദശരഥ് 13 ദേശീയ ചാമ്പ്യൻഷിപ്പിലും അഞ്ച് ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. 24-ന് അയോധ്യയിൽ നടക്കുന്ന സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ ദശരഥ് പങ്കെടുക്കും.

പിതാവ് രാജഗോപാലാണ് ആദ്യ ഗുരു. നിലവിൽ സഹോദരൻ സിദ്ധാർഥ് രാജഗോപാലാണ് പരിശീലകൻ. എടത്തൊട്ടി കുഞ്ഞിംവീട്ടിൽ കെ.വി. രാജഗോപാലിന്റെയും സീമയുടെയും മകനാണ്.

ദേശീയ ആർച്ചറി താരങ്ങളായ സിദ്ധാർഥ് രാജഗോപാൽ, ഋഷിക രജഗോപാൽ, അഭിമന്യു രാജഗോപാൽ എന്നിവർ സഹോദരങ്ങളാണ്. തൊണ്ടിയിൽ സാന്ത്വനം സ്പോർസ് ക്ലബ് അംഗമാണ് മൂവരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *