• Tue. Sep 17th, 2024
Top Tags

കോവിഡ്19 കാലത്തെ മികച്ച മാധ്യമപ്രവര്‍ത്തനത്തിന് റാശിദ് പൂമാടത്തിന് ഹരി കഥ അവാര്‍ഡ് മുന്‍ ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല എം എല്‍ എ സമ്മാനിച്ചു

Bynewsdesk

Nov 7, 2023

ഷാര്‍ജ : കോവിഡ്19 കാലത്തെ മികച്ച മാധ്യമപ്രവര്‍ത്തനത്തിന് സിറാജ് പത്രം അബുദബി ബ്യൂറോ ചീഫ് റാശിദ് പൂമാടത്തിന് ഹരി കഥ അവാര്‍ഡ് മുന്‍ ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല എം എല്‍ എ സമ്മാനിച്ചു. ഷാര്‍ജ അന്താരഷ്ട്ര പുസ്തകോത്സവ നഗരിയിലെ ബാല്‍റൂമില്‍ നടന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഐ എ എസ്, ചലച്ചിത്ര സംവിധായകന്‍ കമല്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍ സൈജു കുറുപ്പ്, ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് റിയല്‍ എസ്റ്റേറ്റ് മാനേജിങ് ഡയറക്ടര്‍ ഉബൈദ് മുഹമ്മദ് അല്‍ സലാമി, ആര്‍ ഹരികുമാര്‍, ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, അഡ്വക്കറ്റ് രാജന്‍പിള്ള, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ എ റഹീം, ബിനോയ് വിശ്വം എം പി, കല ഹരികുമാര്‍, ഡോക്ടര്‍ ലക്ഷ്മി ഹരികുമാര്‍, സൗമ്യ ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു. വ്യവസായ പ്രമുഖന്‍ ആര്‍ ഹരികുമാറിന്റെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന ഒരു ലോഹം കൊണ്ട് ഒരു ലോകം നിര്‍മ്മിച്ച കഥ അഥവാ ഹരി കഥ പ്രകാശന ചടങ്ങിലാണ് മികച്ച മധ്യമ പുരസ്‌കാരം വിതരണം ചെയ്തത്. അബുദാബി പോലീസ് അവര്‍ഡ്, യു എ ഇ ആഭ്യന്തര മന്ത്രാലയം മാധ്യമ പുരസ്‌കാരം, ഷാര്‍ജ ബുക്ക് അതോറിറ്റി മാധ്യമ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് റാശിദ് പൂമാടം അര്‍ഹനായിട്ടുണ്ട്. സാദിഖ് കാവില്‍ (മനോരമ ), എം.സി.എ.നാസര്‍(മീഡിയ വണ്‍), അരുണ്‍കുമാര്‍(എഡിറ്റോറിയല്‍), എന്നിവര്‍ക്കും രമേശ് ചെന്നിത്തല ഹരികഥ അവാര്‍ഡ് സമ്മാനിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *