• Thu. Sep 19th, 2024
Top Tags

ബസ്സിടിച്ച്‌ കാല്‍നടക്കാരന് പരിക്ക്; ജനത്തെ ഭയന്നോടിയ ഡ്രൈവര്‍ ട്രെയിൻതട്ടി മരിച്ചു.

Bynewsdesk

Nov 12, 2023

പന്ന്യന്നൂര്‍ സ്വദേശി പുതിയവീട്ടില്‍ കെ. ജീജിത്ത് (45) ആണ് മരിച്ചത്. തലശ്ശേരി പുന്നോല്‍ പെട്ടിപ്പാലത്ത് ശനിയാഴ്ച വൈകിട്ട് 6.15നായിരുന്നു സംഭവം.

വടകര -തലശ്ശേരി റൂട്ടിലോടുന്ന ഭഗവതി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വടകര ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്കു വരികയായിരുന്നു ബസ്സ്. പെട്ടിപ്പാലം പഴയ കള്ളുഷാപ്പിനു സമീപത്ത് റോഡില്‍ കൂടി നടന്നുപോകുകയായിരുന്ന കോളനിയിലെ താമസക്കാരനെ ബസ്സിടിച്ചു. അപകടത്തിനു പിന്നാലെ ജനക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ഇറങ്ങിയോടിയ ജീജിത്ത‌ിനെ സമീപത്തെ റെയില്‍വേ ട്രാക്കിലൂടെയെത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *