പൊതുപണം ഉപയോഗിച്ച് നടത്തുന്ന പാര്‍ട്ടി പരിപാടിയാണ് നവകേരള സദസ്സെന്ന് എല്‍.ഡി.എഫ്. സര്‍ക്കുലറില്‍ത്തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യു.ഡി.എഫ്. ഭരിക്കുന്ന ഇടങ്ങളിലെയോ സ്ഥാപനങ്ങളിലെയോ ആളുകള്‍ നവകേരള സദസ്സിന് പിരിവു നല്‍കിയാല്‍ അവരെ ആ സ്ഥാനത്തുനിന്ന് നീക്കുമെന്നും സതീശന്‍ പറഞ്ഞു.
നവകേരള സദസ്സ് പാര്‍ട്ടി പരിപാടിയാണ്. എല്‍.ഡി.എഫിന്റെ മുന്നേറ്റ പരിപാടിയാക്കി ഇതിനെ മാറ്റണമെന്ന് എല്‍.ഡി.എഫ്. സംസ്ഥാന കമ്മിറ്റി ഇറക്കിയ സര്‍ക്കുലറില്‍ത്തന്നെ പറയുന്നുണ്ട്. പാര്‍ട്ടി പരിപാടി പാര്‍ട്ടി ഫണ്ട് ഉപയോഗിച്ചാണ് നടത്തേണ്ടത്. പൊതുപണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്നും സതീശന്‍ ആരോപിച്ചു.