• Tue. Sep 17th, 2024
Top Tags

കരുവഞ്ചാൽ സെൻ്റ് ജോസഫ്‌സ് ആശു പത്രിക്ക് എൻഎബിഎച്ച് അംഗീകാരം

Bynewsdesk

Nov 22, 2023

കരുവഞ്ചാൽ: നാഷണൽ അക്രഡിറ്റേഷൻ(എൻഎബിഎച്ച്) അംഗീകാരവുമായി കരുവഞ്ചാൽ സെന്റ് ജോസഫ്‌സ് ആശുപത്രി. ആതുരസേവന രംഗത്ത് ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ദേശീയതലത്തിൽ ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അംഗീകാര മാണ് എൻഎബിഎച്ച്.

നിർദേശിച്ച മാനദണ്ഡങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് സെൻ്റ് ജോസഫ് ആശുപത്രിക്ക് അംഗീകാരം ലഭിച്ചത്.

തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാം പ്ലാനി, സജീവ് ജോസഫ് എംഎൽഎ എന്നിവർ ചേർന്ന് പുരസ്‌കാരം ആശുപത്രി ബോർഡ് അംഗങ്ങൾക്ക് കൈമാറി. എൻഎബിഎച്ച് എംബ്ലം പ്രകാശനവും നിർവഹിച്ചു.

നടുവിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ഓ ടമ്പള്ളി, കരുവഞ്ചാൽ ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. ജോസഫ് ഈനാശേരി, സെന്റ് ജോസഫ്സ് ആശുപത്രി ഡയറക്‌ടർ ഫാ. സാബു പുതുശേരി, ആശുപത്രി അഡ്മിനി സ്ട്രേറ്റർ ഫാ. അനീഷ് മണവത്ത്, മെഡിക്കൽ ഡയറക്‌ടർ ഡോ. ഷബീർ ഫക്രുദ്ദീൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

59 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സെന്റ് ജോസഫ്‌സ് ആശുപത്രിക്ക് മാനേജ്മെന്റ്, ഡോക്ടർമാർ, ജീവനക്കാർ എന്നിവരുടെ നിരന്തരമായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയെടുക്കാനും ആശുപത്രിക്ക് സാധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *