• Sun. Sep 8th, 2024
Top Tags

ശ്രീമദ് ഭാഗവതം വഴി കാട്ടി: ഗുരുവായൂർ നാരായണ സ്വാമി

Bynewsdesk

Nov 27, 2023
ചിറക്കൽ : പ്രതിസന്ധിയിലുഴലുന്ന ആധുനിക ജീവിതക്രമത്തിൽ ശ്രീമദ് ഭാഗവതം വഴി കാട്ടിയാണെന്നും 12 ദിവസങ്ങളിൽ നടക്കുന്ന സത്രത്തിലൂടെ ഭാഗവതം സമ്പൂർണമായി മനനം ചെയ്യാമെന്നും സത്രം ഉപാധ്യക്ഷൻ നാരായണ സ്വാമി.
ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിൽ ഡിസംബർ 3 മുതൽ നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ വിളിച്ചു ചേർത്ത  യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു നാരായണസ്വാമി.
കലിയുഗത്തിൽ ഭഗവദ് ചൈതന്യം പ്രത്യക്ഷീകരിക്കുന്ന ഗ്രന്ഥമാണിത്. സത്രത്തിലൂടെ ലഭിക്കുന്ന  ഭാഗവത രസാമൃതം ഭക്തരുടെ
ജീവിതത്തിന് ശക്തി നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മുരളി മോഹൻ,ചിറക്കൽ കോവിലകം സി.കെ.സുരേഷ് വർമ്മ, മൊളോളം ഹരികൃഷ്ണൻ നമ്പൂതിരി, ഡോ. പ്രമീള,
അച്യുതൻ നമ്പ്യാർ എ. ദാമോദരൻ, കെ.എൻ. രാധാകൃഷ്ണൻ, ജയറാം നമ്പ്യാർ പ്രസംഗിച്ചു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *