• Tue. Sep 17th, 2024
Top Tags

അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂർ വിമാനത്താവളത്തിന് 14-ാം സ്ഥാനം

Bynewsdesk

Nov 29, 2023

മട്ടന്നൂർ: ഒക്ടോബറിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് കണ്ണൂർ വിമാനത്താവളത്തിന് 14-ാം സ്ഥാനം.

61,517 യാത്രക്കാരാണ് കഴിഞ്ഞ മാസം കണ്ണൂർ വിമാനത്താവളം വഴി വിദേശത്തേക്ക് യാത്ര ചെയ്തത്. 899 സർവീസുകളാണ് ആകെ നടത്തിയത്.

2021-ൽ കോവിഡ് ലോക്ഡൗൺ കഴിഞ്ഞ ശേഷമുള്ള ആദ്യ രണ്ട് മാസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂർ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു.

സെപ്റ്റംബറിലേതിനെക്കാൾ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 3881 പേരുടെ വർധനയുണ്ടായി.

ഒക്ടോബറിലെ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ കൊച്ചി അഞ്ചാം സ്ഥാനത്തും കോഴിക്കോട് എട്ടാം സ്ഥാനത്തും തിരുവനന്തപുരം ഒൻപതാം സ്ഥാനത്തുമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *