• Tue. Sep 17th, 2024
Top Tags

ഉദ്ഘാടന യാത്രയില്‍ ചങ്ങാടം തലകീഴായി മറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെ തോട്ടില്‍ വീണു

Bynewsdesk

Nov 29, 2023

ഉദ്ഘാടന യാത്രയില്‍ ചങ്ങാടം തലകീഴായി മറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരും തോട്ടില്‍ വീണു. ആലപ്പുഴ കരുവാറ്റ ചെമ്പുതോട്ടിലെ കടവില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. .

നാട്ടുകാര്‍ക്ക് തോട് മുറിച്ചുകടക്കാനായി നിര്‍മിച്ച ചെറിയ ചങ്ങാടമാണ് ഉദ്ഘാടന യാത്രയില്‍ തന്നെ തലകീഴായി മറിഞ്ഞത്. തോട്ടില്‍വീണ പഞ്ചായത്ത് പ്രസിഡന്റിനെ ഉള്‍പ്പെടെ കരയില്‍നിന്നിരുന്ന നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. അപകടശേഷം ചങ്ങാടം ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *