• Tue. Sep 17th, 2024
Top Tags

Month: November 2023

  • Home
  • കുത്തുപറമ്പ് മെരുവമ്പായിൽ സ്ക്കൂട്ടറുകൾ കുട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; മരിച്ചവർ കൊളവല്ലൂർ, കതിരൂർ സ്വദേശികൾ

കുത്തുപറമ്പ് മെരുവമ്പായിൽ സ്ക്കൂട്ടറുകൾ കുട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; മരിച്ചവർ കൊളവല്ലൂർ, കതിരൂർ സ്വദേശികൾ

കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ മെരുവമ്പായിൽ വെച്ച് ഇന്നലെ രാത്രി 11 മണിയോടെ സ്ക്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.കതിരൂർ വേറ്റുമ്മൽ കോരത്താൻ കണ്ടി മുഹമ്മദ് സിനാൻ (19), പാനൂർ കൊളവല്ലൂർ ആലക്കാന്റവിട താഹ കുഞ്ഞഹമ്മദ് (23) എന്നിവരാണ് ഇന്ന്…

ഉദ്ഘാടനം ചെയ്ത് 2 മാസം; ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി

ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിജ് തകർന്നു. ബ്രിജിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കടലിലൊഴുകിയ ഫ്ലോട്ടിങ് ബ്രിജിന്റെ ഭാഗം പിന്നീട് കരയ്ക്കു കയറ്റി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണു സംഭവം. നൂറു മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിങ് ബ്രിജിന്റെ മധ്യഭാഗത്തെ 10 മീറ്ററോളം ഭാഗമാണ്…

അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂർ വിമാനത്താവളത്തിന് 14-ാം സ്ഥാനം

മട്ടന്നൂർ: ഒക്ടോബറിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് കണ്ണൂർ വിമാനത്താവളത്തിന് 14-ാം സ്ഥാനം. 61,517 യാത്രക്കാരാണ് കഴിഞ്ഞ മാസം കണ്ണൂർ വിമാനത്താവളം വഴി വിദേശത്തേക്ക് യാത്ര ചെയ്തത്. 899 സർവീസുകളാണ് ആകെ നടത്തിയത്. 2021-ൽ കോവിഡ് ലോക്ഡൗൺ കഴിഞ്ഞ ശേഷമുള്ള ആദ്യ…

അബിഗേലിനെ തട്ടിക്കൊണ്ടുപോയയെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു

അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല.…

രാഹുൽ ഗാന്ധി മൂന്നു ദിവസം കേരളത്തിൽ; 4 ജില്ലകളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കും

മൂന്ന് ദിവസം നാല് ജില്ലകളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എംപി ഇന്നലെ കേരളത്തിലെത്തി. ഇന്ന് 9ന് പി.സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങൾ എന്ന പുസ്തകം കടവ് റിസോർട്ടിലെ ചടങ്ങിൽ പ്രകാശനം ചെയ്യും. തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെ…

പെരളശ്ശേരി ക്ഷേത്രക്കുളം പൈതൃകപ്പട്ടികയിൽ

കണ്ണൂർ∙ കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയ  ജല പൈതൃകപ്പട്ടികയിൽ ജില്ലയിലെ പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രക്കുളം ഇടംപിടിച്ചു. 75 സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് 2 എണ്ണം മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. 1500 വർഷം മുൻപ് നിർമിച്ച പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രക്കുളം സ്റ്റെപ്പ് വെൽ…

ഒന്നില്‍ ഒപ്പിട്ടു, ഏഴെണ്ണം രാഷ്ട്രപതിക്ക് വിട്ടു; നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവ‍ര്‍ണറുടെ നിര്‍ണായക നീക്കം.

സംസ്ഥാന നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടു. കേരളാ ഗവ‍ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേതാണ് തീരുമാനം.കേരള നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതിനെതിരെ സുപ്രീം കോടതിയില്‍ കേസ് നിലവിലുണ്ട്. ഈ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ആരിഫ് മുഹമ്മദ്…

തളിപ്പറമ്പ് ആലക്കോട് മേഖലയിൽ സ്വകാര്യ ബസ് പണിമുടക്ക്

തളിപ്പറമ്പ് : തളിപ്പറമ്പ് – ആലക്കോട്, ശ്രീകണ്ഠാപുരം – നടുവിൽ റൂട്ടുകളിൽ ഇന്ന് ചില സ്വകാര്യ ബസ്സുകൾ സമരം ചെയ്യുന്നു . കണ്ടക്ടറെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പരാതി വ്യാജമെന്ന് ബസ് ജീവനക്കാർ ആരോപിച്ചു.

എലിപ്പനി, ഡെങ്കിപ്പനി: ജാഗ്രത പാലിക്കണം ജില്ലാ മെഡിക്കൽ ഓഫീസർ

കണ്ണൂർ: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രാണിജന്യ ജന്തുജന്യ പകർച്ചവ്യാധി രോഗങ്ങളും എലിപ്പനിയും കൂടി വരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഡെങ്കിപ്പനി: ഡെങ്കിപ്പനി ബാധിച്ച് ഈ വർഷം നവംബർ 24 വരെ ജില്ലയിൽ നാല് മരണം…

ഡ്യൂട്ടിക്കിടെ അപകടം; പൊലീസുകാര്‍ക്ക് പൂര്‍ണശമ്പളത്തോടെ അവധി അനുവദിക്കും

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടിക്കിടെ അപകടം പറ്റിയാല്‍ അത് ഭേദമാകുന്നതുവരെ പൂര്‍ണശമ്പളത്തോടെ അവധി അനുവദിക്കും. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ കേരള സര്‍വീസ് ചട്ടത്തില്‍ ഭേദഗതി വരുത്തി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും ലീവ് അനുവദിക്കുക. ഒറ്റത്തവണയായി ആറുമാസത്തിലധികം അവധി അനുവദിക്കേണ്ടിവന്നാല്‍ അക്കാര്യത്തില്‍ സര്‍ക്കാര്‍…