• Tue. Sep 17th, 2024
Top Tags

Month: November 2023

  • Home
  • കേരളപ്പിറവി ദിനത്തില്‍ ചെരുപ്പു തുന്നല്‍ തൊഴിലാളികള്‍ക്ക് ആശ്രയമായി വര്‍ക്ക് ഷെല്‍ട്ടര്‍ നല്‍കി കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍.

കേരളപ്പിറവി ദിനത്തില്‍ ചെരുപ്പു തുന്നല്‍ തൊഴിലാളികള്‍ക്ക് ആശ്രയമായി വര്‍ക്ക് ഷെല്‍ട്ടര്‍ നല്‍കി കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍.

കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെരുപ്പു തുന്നല്‍ തൊഴിലാളികള്‍ക്കായി കേരളപ്പിറവി ദിനത്തില്‍ വര്‍ക്ക് ഷെല്‍ട്ടര്‍ നല്‍കി. ഓഫീസേഴ്സ് ക്ലബ്ബ് പരിസരത്തും പ്രസ്സ് ക്ലബ്ബ് പരിസരത്തുമായി 16 തൊഴിലാളികള്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ സുരക്ഷിതമായി ജോലി ചെയ്യാൻ പറ്റുന്ന 8 ഷെല്‍ട്ടറുകളാണ് അനുവദിച്ചത്.…

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കഥാകൃത്ത് ടി. പത്മനാഭന് കേരള ജ്യോതി പുരസ്കാരം

ഈ വർഷത്തെ കേരള ജ്യോതി പുരസ്കാരത്തിന് കഥാകൃത്ത് ടി പത്മനാഭൻ അർഹനായി. സാഹിത്യമേഖലയിലെ സമ​ഗ്രസംഭാവനക്കാണ് ടി പത്മനാഭന് അം​ഗീകാരം ലഭിച്ചിരിക്കുന്നത്. കേരള പ്രഭ പുരസ്ക്കാരത്തിന് ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി എന്നിവരും കേരള ശ്രീ പുരസ്കാരത്തിന് പുനലൂർ സോമരാജൻ…

ശ്രീകണ്ഠപുരം സാഹിത്യതീരം അവാര്‍ഡ് വി സുരേഷ് കുമാറിനും രതീശന്‍ ചെക്കിക്കുളത്തിനും

ശ്രീകണ്ഠപുരം സാഹിത്യ തീരം അഞ്ചാം വാര്‍ഷികത്തിനോടനുബന്ധിച്ച്‌ ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയം ആന്‍ഡ് വായനശാലയുമായി സഹകരിച്ച്‌ നടത്തിവരുന്ന അഞ്ചാമത് സാഹിദ് സ്മാരക സാഹിത്യ തീരം പുരസ്‌കാരം വി സുരേഷ് കുമാറിന്റെ ക്യൂ എന്ന വണ്ടിയില്‍, രതീശന്‍ ചെക്കിക്കുളത്തിന്റെ തുമ്പിക്കാലം എന്നീ സാഹിത്യ കൃതികള്‍ക്ക്…

കണ്ണൂർ തളിപ്പറമ്പിൽ അധികൃതരോടു നിരവധിത്തവണ ആവശ്യപ്പെട്ടിട്ടും റോഡ് ടാര്‍ ചെയ്യാത്തതിനാല്‍ പ്രദേശവാസികള്‍ സ്വന്തം ചിലവില്‍ കോണ്‍ക്രീറ്റ് ചെയ്ത് പ്രശ്നം പരിഹരിച്ചു.

തളിപ്പറമ്പ് നഗരസഭയിലെ കുപ്പം-മരത്തക്കാട് റോഡ് തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 50 മീറ്റര്‍ നീളത്തിലുള്ള റോഡ് കാല്‍നടയാത്രക്ക് പോലും പറ്റാതെ വന്നതോടെയാണ് പ്രദേശവാസികള്‍ 25,000 രൂപയോളം മുടക്കി റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. വാര്‍ഡ് സഭയില്‍…

മഴ മുന്നറിയിപ്പ്

നവംബര്‍ 3മുതല്‍ 5 വരെ കേരളത്തില്‍ വീണ്ടും തുലാവര്‍ഷം. സജീവമായി വ്യാപകമായ ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കുമാണ് സാധ്യതയെന്ന് മുന്നറിപ്പില്‍ പറയുന്നു.

കുനിത്തല 111ാം നമ്പര്‍ അംഗന്‍വാടിയില്‍ പ്രവേശനോത്സവം

പേരാവൂര്‍:കുനിത്തല 111ാം നമ്പര്‍ അംഗന്‍വാടിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ സി യമുന അധ്യക്ഷത വഹിച്ചു. വിശ്വനാഥന്‍,ചന്ദ്രമതി ടീച്ചര്‍,രാഘവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇടിമിന്നലിൽ ആറളത്ത് രണ്ടു വീടുകൾക്ക് നാശനഷ്ടം

ഇരിട്ടി: ചൊവ്വാഴ്ച വെകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ ആറളം മേഖലയിൽ വീടുകൾക്ക് നാശം. ആറളം ഗ്രാമപഞ്ചായത്തിലെ ചെടിക്കുളത്തെ പന്നിക്കോട്ട് ഉലഹന്നാൻ, താഴത്തേടത്ത് ജോസ് എന്നിവരുടെ വീടുകൾക്കാണ് കേടുപാട് സംഭവിച്ചത്. രണ്ട് വീടുകളുടെയും വയറിങ് പൂർണ്ണമായി കത്തിനശിച്ചു. ഇടിയുടെ ആഘാതത്തിൽ പന്നിക്കോട്ട് ഉലഹന്നാന്റെ വീട്ടിലെ…

സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം 2023ന് തുടക്കമായി

സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം 2023ന് തിരുവനന്തപുരത്ത് തുടക്കം. കമല്‍ഹാസന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരികൊളുത്തി കേരളീയം ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പ്…

കോഴിക്കോട് തൊഴിലുറപ്പ് തൊഴിലാളികളായ 8 സ്ത്രീകൾക്ക് ഇടിമിന്നലേറ്റു

കോഴിക്കോട്: എടച്ചേരിയിൽ തൊഴിലുറപ്പ് തൊഴിലാളികളായ എട്ട് സ്ത്രീകൾക്ക് ജോലിക്കിടെ ഇടിമിന്നലേറ്റു. ഒരാൾക്ക് ഇടിമിന്നലിനെ തുടർന്ന് പൊള്ളലേറ്റു. തളർന്നുവീണ തൊഴിലാളികളെ ഉടൻ തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്ന് ഉച്ചകഴിഞ്ഞ് 3.45 ഓടെയായിരുന്നു സംഭവം. എടച്ചേരി മൃഗാശുപത്രിക്ക് സമീപം തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ്…

ബൈക്കപകടത്തിപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പരിയാരം : കണ്ണൂരിൽ ബൈക്കപകടത്തിപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ  ബൈജുവിന്‍റെ മകൻ ജിഷ്ണു ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കണ്ണൂർ ഗവ.  മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബൈക്കുമായി പാലത്തില്‍ നിന്ന് പുഴയിലേക്ക് വീണാണ് ജിഷ്ണു അപകടത്തിൽപ്പെട്ടത്.…