• Sun. Sep 8th, 2024
Top Tags

മോൺ മാത്യു എം. ചാലിൽ സ്മാരക സ്കോളർഷിപ്പ് – അർഹരായവർ ഇപ്പോൾ അപേക്ഷ സമർപ്പിക്കണം

Bynewsdesk

Dec 1, 2023

ശ്രീകണ്ഠപുരം : ചെമ്പേരി
വിമൽജ്യോതി എൻജിനിയറിങ് കോളേജ് സ്ഥാപക ചെയർമാൻ മോൺ. മാത്യു എം. ചാലിലിന്റെ സ്മരണയ്ക്കായി വിദ്യാഭ്യാസ സ്കോളർഷിപ്പ് ഏർപ്പെടുത്തി.

തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ അധ്യക്ഷതയിൽ ചേർന്ന വൈദികസമ്മേളനത്തിലാണ് സ്കോളർഷിപ്പ് പ്രഖ്യാപിപ്പിച്ചത്.

ചെമ്പേരി വിമൽജ്യോതി എൻജിനിയറിങ് കോളേജിൽ 2024-25 വർഷത്തിൽ ബി ടെക്. പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കും.

പ്ലസ് വണിന് ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾക്ക് 90 ശതമാനത്തിനുമുകളിൽ മാർക്ക് നേടിയ 200 കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.

അർഹരായവർ ഡിസംബർ ഒന്നുമുതൽ അപേക്ഷ നൽകണമെന്ന് മാനേജർ ഫാ. ജെയിംസ് ചെല്ലങ്കോട്ട് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *