• Tue. Sep 17th, 2024
Top Tags

പറശ്ശിനി മഹോത്സവത്തിന് നാളെ കൊടിയേറും

Bynewsdesk

Dec 1, 2023

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് ശനിയാഴ്ച കൊടിയേറും. രാവിലെ 8.50 നും 9.30നും ഇടയിൽ മാടമന ഇല്ലത്ത് വലിയ തമ്പ്രാക്കൾ കൊടി ഉയർത്തും. പകൽ രണ്ടുമുതൽ
മുത്തപ്പൻ വെള്ളാട്ടത്തിൻ്റെ മലയിറക്കൽ ചടങ്ങോടെ മുത്തപ്പൻ ഭജനവാദ്യ സംഘത്തിന്റെ കാഴ്ചവരവ് ആരംഭിക്കും. മൂന്നിന് കണ്ണൂർ തയ്യിൽ തറവാട്ടിൽനിന്ന് ആയോധനകലാ അഭ്യാസ ത്തോടെയുള്ള കാഴ്ചവരവ്
മടപ്പുരയിൽ പ്രവേശിക്കും.
തുടർന്ന് കോഴിക്കോട്, വടകര, തലശേരിവരെയുള്ള 15 ദേശക്കാരുടെയും വർണക്കാഴ്ച
മടപ്പുരയിലെത്തും. സന്ധ്യക്കുശേഷം ദീപാരാധനയോടെ
മുത്തപ്പൻ വെള്ളാട്ടവും രാത്രി പത്തോടെ മുത്തപ്പൻ്റെ അന്തി വേലയും നടക്കും. രാത്രി 11ന് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ മടപ്പുര കുടുംബാംഗ ങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിന് പുറപ്പെടും. രാത്രി 12ന് കരിമരുന്ന് പ്രയോഗം. ഞായർ പുലർച്ചെ 5.30ന് തിരുവപ്പന വെള്ളാട്ടം
ആരംഭിക്കും. പത്തോടെ കാഴ്ചകളുമായി മടപ്പുരയിലെത്തിയ 15 ദേശക്കാരെ മുത്തപ്പൻ അനുഗ്രഹിച്ച്
യാത്രയാക്കും. വൈകിട്ട് 6.30ന് വെള്ളാട്ടമുണ്ടാകും. ആറിന് രാവിലെ കലശാട്ടത്തോടെ
ഉത്സവം സമാപിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *