• Tue. Sep 17th, 2024
Top Tags

പന്നിപ്പനി; അവസാനം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചു

Bynewsdesk

Dec 20, 2023

ആലക്കോട്: ഉദയഗിരി പഞ്ചായത്തില്‍ പടര്‍ന്നുപിടിച്ച ആഫ്രിക്കൻ പന്നിപനിയെ തുടര്‍ന്ന് കൊന്നൊടുക്കിയ പന്നികള്‍ക്ക് നഷ്ടപരിഹാരാരം അനുവദിച്ചതായി മൃഗസംരക്ഷണ മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉദയഗിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്.
ചന്ദ്രശേഖരനെ അറിയിച്ചു.
ഉദയഗിരി ഗ്രാമപഞ്ചായത്തും കര്‍ഷക സംഘവും നവകേരള സദസിലടക്കം അപേക്ഷ നല്‍കിയിരുന്നു.

ദേശീയ ദുരന്ത നിവാരണ ഫണ്ട് കേരളത്തിന് അനുവദിക്കുന്നതില്‍ വന്ന കാലതാമസമാണ് നഷ്ട പരിഹാരം വൈകാൻ ഇടയായതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

എട്ടു മാസം മുമ്ബാണ് പന്നി പനി സ്ഥിതികരിച്ചതിനെ തുടര്‍ന്ന് രോഗം ബാധിച്ചതും ബാധിക്കാത്തതു മായ 800 ഓളം പന്നികളെ ദയാവധം നടത്തിയത്. നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്ന് പന്നികര്‍ഷകര്‍ 22ന് പഞ്ചായത്തിലേക്ക് മാര്‍ച്ച്‌ നടത്താൻ തീരുമാനിച്ചിരുന്നതാണ്. കര്‍ഷകരില്‍ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കം കര്‍ഷകര്‍ തിരിച്ചറിയണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *