• Tue. Sep 17th, 2024
Top Tags

ബസ്സിടിച്ച് റെയിൽവേ ഗേറ്റ് പൊട്ടി ഗതാഗതം തടസ്സപ്പെട്ടു

Bynewsdesk

Dec 21, 2023

തലശ്ശേരി: നിയന്ത്രണം തെറ്റിയ സ്വകാര്യ ബസ്സിടിച്ച് കൊടുവള്ളി റെയിൽ വേ ഗേറ്റ് തകർന്നു. അപകടത്തെ തുടർന്ന് മമ്പറം- അഞ്ചരക്കണ്ടി റൂട്ടിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. ബുധൻ രാവിലെ ഒമ്പതരയോടെയാണ് സംഭവം. മമ്പറം ഭാഗത്തുനിന്നും തലശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ചാണ് ഗേറ്റ് ഭാഗികമായി തകർന്നത്. ഗേറ്റ് അടയ്ക്കാൻ കഴിയാത്തതിനാൽ ട്രെയിൻ ഗതാഗതവുംവൈകി. തലശേരിയിൽനിന്നു ള്ള ട്രെയിനുകൾ കുയ്യാലി
ഗേറ്റിനടുത്തും കണ്ണൂർ ഭാഗത്തുനിന്നുള്ളവ ധർമടം പാലത്തിനടുത്തു മുള്ള സിഗ്നൽ പോസ്റ്റിനടുത്തും നിർത്തിയിട്ടു. പിന്നീട് റെയിൽവേ ജീവനക്കാർ എത്തി സിഗ്നൽ നൽകിയാണ് ട്രെയിനുകൾ
കടത്തിവിട്ടത്. കുയ്യാലിയിലും മണി ക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വൈകിട്ട് ഗേറ്റ് നന്നാക്കിയ ശേഷം കൊടുവളളി വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *