• Tue. Sep 17th, 2024
Top Tags

മുഖംമിനുക്കി കണ്ണൂർ ജവഹര്‍ സ്റ്റേഡിയം മൈതാനം; നവീകരണം പൂര്‍ത്തിയായി

Bynewsdesk

Dec 29, 2023

മുഖംമിനുക്കി ജവഹര്‍ സ്റ്റേഡിയം മൈതാനം; നവീകരണം പൂര്‍ത്തിയായി

നവീകരിച്ച കണ്ണൂർ ജവഹർ സ്റ്റേഡിയത്തിന്റെ മൈതാനം നാടിന് സമർപ്പിച്ചു. പുല്ല് വച്ച് പിടിപ്പിച്ചാണ്
കായിക പ്രേമികളുടെ ഏറെ നാളത്തെ ആവശ്യം കണ്ണൂർ കോർപറേഷൻ നടപ്പിലാക്കിയത്. യുദ്ധകാല അടിസ്ഥാനത്തിലായിരുന്നു സ്റ്റേഡിയം നവീകരണം.

ഒരു കോടിയോളം രൂപ കോർപറേഷൻ ഫണ്ട് ഉപയോഗിച്ചാണ് മൈതാനം കായിക മത്സരങ്ങൾക്ക് സജ്ജമാക്കിയത്. മൈതാനം പുല്ല് വച്ച് പിടിപ്പിച്ചതോടെ കേരള പ്രീമിയർ ഫുട്ബോൾ ലീഗിനും ജവഹർ സ്റ്റേഡിയം നാളെ മുതൽ സാക്ഷിയാവും.
സമീപ ഭാവിയിൽ മറ്റു ടൂർണമെന്റുകളും ഇവിടേക്ക് എത്തും. നവീകരിച്ച മൈതാനത്ത്
മേയറുടെ നേതൃത്വത്തിൽ കോർപറേഷൻ ടീമും ജില്ല കലക്ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിലുള്ള പ്രസ് ക്ലമ്പ് ടീമും തമ്മിൽ സൗഹൃദ ഫുട്ബോൾ മത്സരവും നടന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *