• Tue. Sep 17th, 2024
Top Tags

മലയോര ഹൈവേയിൽ അപകടങ്ങൾ പെരുകുന്നു

Bynewsdesk

Dec 30, 2023

മലയോര ഹൈവേയിൽ അപകടം പെരുകുന്നു

ഒടുവള്ളി: മലയോരമേഖലയിലെ റോഡുകളിൽ അപകടങ്ങൾ പതിവാകുന്നു. ഞായറാഴ്‌ച ഉച്ചയ്ക്ക് ഒടുവള്ളിയിൽ കാർ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ കാർ പൂർണമായും തകർന്നു. വൈദ്യുത തൂൺ തകർന്നതിനെ തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

ഇന്നലെ വൈകുന്നേരം തേർത്തല്ലി പനംകുറ്റിയിലും സമാനമായ അപകടമുണ്ടായി. കുടിയാന്മലയിൽ നിന്നും ചിറ്റരിക്കാൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. ഈ അപകടത്തിലും കാർ പൂർണമായും തകർന്നു. വൈദ്യുതി തുൺ തകർന്നതിനെ തുടർന്ന് ഇവിടെയും വൈദ്യുതി ഏറെ നേരം നിലച്ചു.

രണ്ടപകടണങ്ങളിലും കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റെങ്കിലും സാരമുള്ളതല്ല. മലയോര മേഖലകളിൽ റോഡുകൾ നവീകരിച്ചപ്പോൾ ആവശ്യമായ സുരക്ഷാക്രമീകരണങ്ങളോ അപകടസൂചന ബോർഡുകളോ സ്ഥാപിക്കാത്തതാണ് അപകടങ്ങൾ പതിവാകാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *