• Tue. Sep 17th, 2024
Top Tags

നിയമം മാറുന്നു; വൈദ്യുത ലൈൻ വലിക്കാൻ ഇനി ഭൂവുടമയുടെ അനുമതി വേണം

Bynewsdesk

Dec 30, 2023

Madhya Pradesh Electricity Board provided 200 MW electricity

ബലപ്രയോഗത്തിലൂടെ കർഷകരെ മാറ്റി കാർഷികവിളകൾ വെട്ടിനശിപ്പിച്ചു ഭൂമി അറ്റാച്ച് ചെയ്യാൻ ഇനി സാദിക്കില്ല – മാറുന്നത് ബ്രിട്ടീഷ്കാർ സ്ഥാപിച്ചതും പിന്നീട് തുടർന്ന് പോന്നതുമായ നിയമം

കണ്ണൂർ: ബ്രിട്ടീഷ് ഭരണകാലത്തെ നിയമങ്ങൾ മാറ്റി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ആക്ട് നിലവിൽ വന്നതോടെ വൈദ്യുത ലൈനുകൾ വലിക്കാൻ ഭൂവുടമകളുടെ അനുമതി വേണമെന്ന വ്യവസ്ഥ നിർബന്ധമായി. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലിൽ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഒപ്പുവച്ചത്.

1885 ലെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, 1933 ലെ ഇന്ത്യൻ വയർലെസ് ടെലിഗ്രാഫ് ആക്ട് എന്നിവ പ്ര കാരം ഒരു സ്ഥലത്തുകൂടി വൈദ്യുത ലൈൻ വലിക്കുന്നതിന് ഭൂവുടമയ്ക്ക് എതിർപ്പുണ്ടെങ്കിലും ജില്ലാ കളക്ടറുടെയോ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിൻ്റെയോ ഉത്തരവിന്റെ അടിസ്ഥാന ത്തിൽ എതിർപ്പ് മറികടന്ന് ലൈൻ വലിക്കാനാകുമായിരുന്നു.

ഉഡുപ്പി-കരിന്തളം, കരിന്തളം-വയനാട് വൈദ്യുത ലൈനുകളുടെ കാര്യത്തിൽ കർഷകരുടെ എതിർപ്പ് മറികടക്കുന്നതിനായി ഈ അധികാരമാണ് കളക്ടർമാർ എടുത്തുപയോഗിച്ചിരുന്നത്.

കൃഷിയിടങ്ങൾക്കു നടുവിലൂടെ ഉഡുപ്പി കരിന്തളം വൈദ്യുതലൈൻ വലിക്കുന്നതിനെതിരായി കർഷക രക്ഷാസമിതിയുടെ നേതൃത്വത്തിൽ സംഘടിത പ്രതിരോധമുണ്ടായപ്പോൾ കളക്ടർ നേരിട്ട് സ്ഥലത്തെത്തി ഉത്തരവ് നല്‌കുകയും പോലീസിനെയടക്കം ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ കർഷകരെ മാറ്റി കാർഷികവിളകൾ വെട്ടിനശിപ്പിക്കുകയും ചെയ്ത‌ിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യക്കാർക്കെതിരായി പ്രയോഗിച്ച നിയമം തന്നെയാണ് ഇത്രയും കാലം കർഷകർക്കെതിരായി ഉപയോഗിച്ചിരുന്നത്.

പുതിയ നിയമപ്രകാരം സ്വകാര്യവ്യക്തികളുടെ ഭൂമിയിലൂടെ വൈദ്യുതലൈൻ വലിക്കണമെങ്കിൽ സ്ഥലമുടമയുടെ കൃത്യമായ അനുമതി വേണ്ടിവരും. മതിയായ നഷ്ടപരിഹാരം നല്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. തർക്കമുണ്ടായാൽ അത് പരിഹരിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും തർക്കം പരിഹരിച്ചതിനുശേഷം മാത്രമേ ലൈൻ വലിക്കാൻ കഴിയുകയു ള്ളുവെന്നുമാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.

ടവറുകൾ സ്ഥാപിക്കുന്ന കാര്യത്തിലും ഈ അനുമതി വേണ്ടിവരും. ചുരുക്കത്തിൽ കർഷകർക്ക് സ്വന്തം ഭൂമിയുടെ കാര്യത്തിൽ ബ്രിട്ടീഷുകാർ എടുത്തുകളഞ്ഞ അധികാരം തിരിച്ചുകിട്ടിയിരിക്കുകയാണ്.

പുതിയ നിയമം നിലവിൽ വന്നതോടെ ഇനി ഉഡുപ്പി-കരിന്തളം, കരിന്തളം വയനാട് ലൈൻ കടന്നു പോകുന്ന ഇടങ്ങളിലും ഭൂവുടമകളുടെ അനുമതിയില്ലാതെ ലൈൻ വലിച്ചാൽ അതിനെ കോടതി യിൽ ചോദ്യംചെയ്യാനാകും. നിയമലംഘനത്തിൻ്റെ പേരിൽ കൂടുതൽ നഷ്ടപരിഹാരം നല്‌കേണ്ടി വുന്ന സാഹചര്യവും ഉണ്ടാകാം. പുതിയ നിയമത്തിൻ്റെ വെളിച്ചത്തിൽ കർഷകർക്ക് കൂടുതൽ ആ ശ്വാസം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് കർഷക രക്ഷാസമിതി ചെയർമാനും കാസർഗോഡ് ജില്ലാ പഞ്ചായത്തംഗവുമായ ഷിനോജ് ചാക്കോ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ നിയമോപദേശം തേടിവരികയാണെന്നും അദ്ദേഹം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *