• Sun. Sep 8th, 2024
Top Tags

മഞ്ചപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ഇന്ന്

Bynewsdesk

Dec 30, 2023

മഞ്ചപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്റ് 30ന് കമ്മിഷൻ ചെയ്യും

കണ്ണൂർ: മഞ്ചപ്പാലത്ത് നിർമാണം പൂർത്തിയായ മലിനജല ശുദ്ധീകരണ പ്ലാന്റ്റ് ശനി പകൽ രണ്ടിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 27.03 കോടി രൂപ ചെലവിലാണ് ആധുനിക പ്ലാൻ്റ് നിർമിച്ചത്. റോട്ടേറ്റിങ് മീഡിയ ബയോ റിയാക്ടർ (ആർഎംബി ആർ) സാങ്കേതിക വിദ്യയിലാണ് പ്ലാന്റ് പ്രവർത്തിക്കുക. സംസ്ഥാനത്തെ ആർഎംബിആർ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ആദ്യ പ്ലാൻ്റാണിത്. കാർഷികാവശ്യങ്ങൾക്കും നിർമാണ പ്രവൃത്തികൾക്കും ശുദ്ധീകരിച്ച ജലം ഉപയോഗിക്കാം. പ്രതിദിനം പത്ത് ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ
സാധിക്കും. 24 മണിക്കൂറും പ്ലാന്റ് പ്രവർത്തിക്കും. നഗരത്തിലെ മലിനജല പ്രശ്‌നത്തിന് പരിഹാരം എന്നനിലയ്ക്കാണ് സംസ്ഥാന സർക്കാരും കോർപ്പറേഷനും ചേർന്ന് പ്ലാൻ്റ് സ്ഥാപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *