• Thu. Sep 19th, 2024
Top Tags

Month: December 2023

  • Home
  • ഹൈക്കോടതി വിമർശനം; പുത്തൂര്‍ പാര്‍ക്കിലെ നവകേരള സദസ് മാറ്റി, പുതിയ സ്ഥലം പ്രഖ്യാപിച്ച് മന്ത്രി

ഹൈക്കോടതി വിമർശനം; പുത്തൂര്‍ പാര്‍ക്കിലെ നവകേരള സദസ് മാറ്റി, പുതിയ സ്ഥലം പ്രഖ്യാപിച്ച് മന്ത്രി

ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസിന്റെ വേദി വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാലയിലേക്ക് മാറ്റി സര്‍ക്കാര്‍. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സുവോളജിക്കല്‍ പാര്‍ക്കില്‍ പരിപാടി നടത്തുന്നതിനെതിരായ ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെ…

അനുപമയുടെ യുട്യൂബ് വരുമാനം മൂന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപവരെ; വരുമാനം നിലച്ചത് കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചു

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത പത്മകുമാറിന്റെ മകൾ അനുപമയ്ക്ക് ഒരു മാസം യൂട്യൂബില്‍ നിന്നും ലഭിച്ചിരുന്നത് മൂന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപവരെയായിരുന്നെന്ന് എഡിജിപി എംആർ അജിത് കുമാർ. അഞ്ചുലക്ഷത്തിലധികം ഫോളോവേഴ്‌സാണ്‘അനുപമ പത്മൻ’ എന്ന യൂട്യൂബ്…

മിഷോങ് ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ ജാഗ്രത, പുതുച്ചേരിയിൽ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് അവധി

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ അതീവ ജാഗ്രത. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാടിൻ്റെ വടക്കൻ തീരപ്രദേശങ്ങളിൽ ഇന്നുമുതൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട…

വട്ടക്കയം പാലം അപകട ഭീഷണിയിൽ ; കൂരൻമുക്ക് – പെരിയത്തിൽ റോഡ് കാൽനടയ്ക്കുപോലും കൊള്ളില്ല

ഇരിട്ടി : ഉളിയിൽ-കൂരൻമുക്ക്-വട്ടക്കയം- പെരിയത്തിൽ റോഡ് തകർന്ന് കാൽനടപോലും പറ്റാതായി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും ഉപയോഗിക്കുന്ന റോഡിൽ നിറയെ കുഴികളുമാണ്. ഇരിട്ടി നഗരസഭയുടെ അധീനതയിലുള്ള റോഡ് മൂന്ന് വാർഡുകളിലൂടെയാണ് കടന്നുപോകുന്നത്. വട്ടക്കയം, പെരിയത്തിൽ, കൂരൻമുക്ക് വാർഡുകളിലെ അഞ്ഞൂറോളം കുടുംബങ്ങൾ…

തകർന്ന കൈവരികൾക്ക് പകരംകെട്ടിയ മുളകളും നശിച്ചു: അപകടാവസ്ഥയിൽകണ്ടകശ്ശേരി പാലം

ശ്രീകണ്ഠപുരം : ‘കൈവരികളിൽ കൈവെക്കരുതേ’ എന്ന മുന്നറിയിപ്പ് കണ്ടകശ്ശേരി പാലത്തിലൂടെ കടന്നുപോകുന്നവർക്ക് നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 2019, 2020 പ്രളയ സമയങ്ങളിൽ തകർന്ന കൈവരികൾക്ക് പകരം ഇരുഭാഗങ്ങളിലും മുളകൾ കെട്ടിവെച്ചായിരുന്നു ഇത്രയുംനാൾ അപകടങ്ങൾ ഒഴിവാക്കിയിരുന്നത്. നിലവിൽ ഈ മുളകൾ കൂടി ദ്രവിച്ചതോടെ…

ശബരിമല തീര്‍ഥാടകരെന്ന വ്യാജേന തിമിംഗല ഛര്‍ദ്ദി കടത്താന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍

ശബരിമല തീര്‍ഥാടകരെന്ന വ്യാജേന തിമിംഗല ഛര്‍ദ്ദി കടത്താന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍. കാറില്‍ കടത്തുകയായിരുന്ന അഞ്ച് കിലോ തിമിംഗലം ഛര്‍ദ്ദിയുമായി മൂന്ന് പേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ അരുണ്‍ ദാസ്, ബിജിന്‍, രാഹുല്‍ എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ…

പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് കാലാവധി; കേന്ദ്രം നല്‍കിയ 12 മാസം തുടരും

ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ (ഭാരത് സ്റ്റേജ്-4) പുക പരിശോധന കാലാവധി ആറ് മാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര സര്‍ക്കാര്‍ 12 മാസം അനുവദിച്ചിരുന്നത് മന്ത്രി ആന്റണി രാജുവാണ് ആറ് മാസമായി കുറച്ചത്. പുക പരിശോധന കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ നല്‍കിയ…

ജനകീയ കൂട്ടായ്മയിൽ നിർമിച്ചത് നാലുകിലോമീറ്റർ തൂക്കുവേലി – ഉദ്ഘാടനം മൂന്നിന്

ഇരിട്ടി : ആറളം പഞ്ചായത്തിലെ പുതിയങ്ങാടി ഗ്രാമത്തെ കാട്ടാനഭീഷണിയിൽനിന്ന് സംരക്ഷിക്കാൻ നാട്ടുകാരുടെ കൂട്ടായ്മ‌യിൽ കക്കുവ മുതൽ പരിപ്പുതോട് വരെ നാലുകിലോമീറ്റർ ദൂരം നിർമിച്ച സോളാർ തൂക്കുവേലി ഉദ്ഘാടനത്തിനൊരുങ്ങി. ഉദ്ഘാടനവും സ്വിച്ച് ഓൺ കർമവും മൂന്നിന് രാവിലെ 11-ന് പുതിയങ്ങാടി മദ്രസ ഹാളിൽ…

പ്രീമിയം കഫേ സംവിധാനവുമായി കുടുംബശ്രീ എത്തുന്നു, 20 ലക്ഷം രൂപ വരെ ധനസഹായം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രീമിയം കഫേകൾക്ക് തുടക്കമിടാനൊരുങ്ങി കുടുംബശ്രീകൾ.ആദായ, ജനകീയ ഹോട്ടലുകൾ നടത്തി വിജയം കൈവരിച്ചതോടെയാണ് പുതിയ സംരംഭ മേഖലയിലെ ചുവടുവെയ്പ്പ്. ഇതിനായി കുടുംബശ്രീ അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്ന് വിവിധ ജില്ലകളിലേക്കായി താൽപ്പര്യപത്രം ക്ഷണിച്ചു. 50 മുതൽ…

ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാര്‍ ഒന്നാം പ്രതി, ഭാര്യ അനിത രണ്ടാം പ്രതി, മകള്‍ അനുപമ മൂന്നാം പ്രതി. പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷം കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും. പുലര്‍ച്ചെ 3 മൂന്ന്…