• Tue. Sep 17th, 2024
Top Tags

സുരക്ഷയിൽ സ്ത്രീകൾക്ക് ഇഷ്ടം ഈ നഗരങ്ങൾ; പട്ടികയിൽ കേരളത്തിലെ ഈ നഗരങ്ങളും, സർവേ റിപ്പോർട്ട്

Bynewsdesk

Jan 5, 2024

ന്യൂഡൽഹി: രാജ്യത്തെ സുരക്ഷിത നഗരങ്ങളിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യയിലെന്ന് സ്ത്രീകൾ. രാജ്യത്തെ 113 നഗരങ്ങളിൽ നിന്നുള്ള സ്ത്രീകളെ കേന്ദ്രീകരിച്ച് നടത്തിയ സർവേയിലാണ് സുരക്ഷിത നഗരങ്ങളുടെ വിവരങ്ങളുള്ളത്. ജനസംഖ്യയുടെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്. ‘ദ ടോപ് സിറ്റീസ് ഫോർ വിമൻ ഇൻ ഇന്ത്യ’ എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ഇന്ത്യയിലെ 113 നഗരങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഒരു കോടിയിലേറെ ജനസംഖ്യയുള്ള 49 നഗരങ്ങളെയും അതിൽ താഴെ മാത്രം ജനസംഖ്യയുള്ള 64 നഗരങ്ങളെയും രണ്ടായി തിരിച്ചായിരുന്നു സർവേ. മികച്ച തൊഴിൽ സാഹചര്യങ്ങൾ, സുരക്ഷിതത്വം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ താഴ്ന്ന നിരക്ക് എന്നിങ്ങനെയുള്ള കണക്കുകൾ പരിശോധിച്ചാണ് സുരക്ഷിത നഗരങ്ങളെ തെരഞ്ഞെടുത്തതെന്നാണ് സ്ത്രീകൾ വ്യക്തമാക്കുന്നത്.

ഒരു കോടിയിലേറെ ജനസംഖ്യയുള്ള നഗരങ്ങളിളെ ജോലി ചെയ്യുന്ന സ്ത്രീകളിൽ നടത്തിയ പഠനത്തിൽ ഏറ്റവും സുരക്ഷിത നഗരമെന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ചെന്നൈ നഗരത്തെയാണ്. കർണാടകയിലെ ബെംഗളൂരു, മഹാരാഷ്ട്രെയിലെ പൂനെയും മുംബൈയും തെലങ്കാനയിലെ ഹൈദരാബാദുമാണ് ചെന്നൈയ്ക്ക് പിന്നിലുള്ള നഗരങ്ങൾ.

ഒരു കോടിയിൽ താഴെയുള്ള 64 നഗരങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ അഞ്ച് നഗരങ്ങളിൽ നാല് എണ്ണവും സൗത്ത് ഇന്ത്യയിൽ നിന്നുള്ളതാണ്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയും വെല്ലൂരുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. മൂന്നും നാലും സ്ഥാനത്ത് കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടുന്നുണ്ട്. ഹിമാചൽ പ്രദേശിലെ ഷിംലയാണ് അഞ്ചാമത്. പതിനൊന്നാം സ്ഥാനത്ത് കോഴിക്കോട് നഗരവുമുണ്ട്. സ്ത്രീകൾക്ക് അനുകൂലമായ സംസ്ഥാനം കേരളമാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളാണ് ഇക്കാര്യത്തിൽ മുന്നിൽ.

സ്ത്രീസുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തമിഴ്നാട്ടിലെ നഗരങ്ങളെ അനുകുലിച്ച് 41 ശതമാനം പ്രതികരിച്ചപ്പോൾ 19 ശതമാനമാളുകൾ നെഗറ്റീവ് അഭിപ്രായമാണ് പങ്കുവച്ചതെന്ന് ഡൈവേഴ്‌സിറ്റി കൺസൾട്ടൻസി സ്ഥാപനമായ അവതാർ ഗ്രൂപ്പിന്റെ ടോപ്പ് സിറ്റിസ് ഫോർ വിമൻ ഇൻ ഇന്ത്യ (ടിസിഡബ്ല്യുഐ) സ്ഥാപകയും പ്രസിഡന്റുമായ ഡോ സൗന്ദര്യ രാജേഷ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *