• Tue. Sep 17th, 2024
Top Tags

ഫെബ്രുവരിയിലെ റേഷന്‍ വിതരണം ഇന്നുകൂടി

Bynewsdesk

Mar 1, 2024

തി​രു​വ​ന​ന്ത​പു​രം: ഫെ​ബ്രു​വ​രി മാ​സ​ത്തെ റേ​ഷ​ന്‍ വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച വ​രെ നീ​ട്ടി​യ​താ​യും എ​ല്ലാ മാ​സ​വും റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് സ്റ്റോ​ക്ക് അ​പ്ഡേ​ഷ​നാ​യി അ​നു​വ​ദി​ക്കു​ന്ന അ​വ​ധി ഇ​ത്ത​വ​ണ മാ​ർ​ച്ച് ര​ണ്ട്​ ആ​യി​രി​ക്കു​മെ​ന്നും ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു.മാ​ർ​ച്ചി​ൽ നീ​ല കാ​ർ​ഡു​ട​മ​ക​ൾ​ക്ക് നി​ല​വി​ലെ വി​ഹി​ത​ത്തി​നു പു​റ​മെ, ഒ​രു കാ​ർ​ഡി​ന് നാ​ല്​ കി​ലോ അ​രി​യും വെ​ള്ള കാ​ർ​ഡി​ന് അ​ഞ്ച്​ കി​ലോ അ​രി​യും 10.90 രൂ​പ നി​ര​ക്കി​ൽ ന​ൽ​കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.റേ​ഷ​ൻ കാ​ർ​ഡ് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലേ​ക്ക് ത​രം മാ​റ്റു​ന്ന​തി​നു​ള്ള അ​പേ​ക്ഷ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നാ​ണ്. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ലേ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കൂ. ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ർ​ക്ക് മു​ൻ​ഗ​ണ​ന കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ എ​ല്ലാ മാ​സ​വും 19ന്​ ​ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സി​ൽ നേ​രി​ട്ട് ന​ൽ​കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *