• Thu. Sep 19th, 2024
Top Tags

Month: March 2024

  • Home
  • ‘ഇന്ന് മുതൽ 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല’; ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റ് നടത്തുമെന്ന് ഗതാഗത മന്ത്രി

‘ഇന്ന് മുതൽ 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല’; ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റ് നടത്തുമെന്ന് ഗതാഗത മന്ത്രി

ഇന്ന് മുതൽ ഡ്രൈവിങ് ടെസ്റ്റിന് 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല എന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇന്ന് ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റ് നടത്തും. ട്വൻ്റിഫോറിലൂടെ അത് ഉറപ്പുനൽകുന്നു. ഇന്നലെ ഉന്നതതല യോഗം നടന്നിരുന്നു. ഈ വാർത്ത മാധ്യമങ്ങൾക്ക്…

കെ-റൈസ് വിതരണം ഈ മാസം 12 മുതല്‍

സംസ്ഥാന സര്‍ക്കാരിന്റെ കെ റൈസ് വിതരണം ഈ മാസം 12 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. സപ്ലൈകോ കേന്ദ്രങ്ങള്‍ വഴിയാകും അരി വിതരണം ചെയ്യുക.ജയ അരി കിലോ 29 രൂപ നിരക്കിലും മട്ട, കുറുവ അരി കിലോ 30…

7 ജില്ലകളിൽ ഇന്ന് ഉയർന്ന താപനില, മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നീ…

ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടക്കുന്നു. കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരൂര്‍, മുക്കം, കാസര്‍കോഡ് എന്നിങ്ങനെ പലയിടങ്ങളിലായാണ് രൂക്ഷമായ പ്രതിഷേധം നടക്കുന്നത്. കോഴിക്കോട് മുക്കത്ത് ഗതാഗതമന്ത്രി ഗണേഷ് കുമാറിന്‍റെ കോലവും കത്തിച്ചു. ഡ്രൈവിംഗ് സ്‌കൂൾ സംയുക്ത ട്രേഡ് യൂണിയന്‍റെ…

വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു

വിവാദ ആൾദൈവം സന്തോഷ് മാധവൻ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രിയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്തോഷ് മാധവൻ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരിച്ചത്. ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തിയിരുന്ന സ്വയംപ്രഖ്യാപിത ആൾദൈവമായിരുന്നു സന്തോഷ് മാധവൻ. വഞ്ചനാക്കുറ്റവും…

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചപ്പനികള്‍, ഇന്‍ഫ്‌ളുവന്‍സ, സൂര്യാതപം, വയറിളക്ക രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉള്‍പ്പെടെയുള്ളവ ശ്രദ്ധിക്കണം. ഡെങ്കിപ്പനിയ്‌ക്കെതിരെ നിതാന്ത ജാഗ്രതയുണ്ടാകണം. എലിപ്പനിയും മഞ്ഞപ്പിത്തവും പ്രത്യേകം ശ്രദ്ധിക്കണം. എറണാകുളം,…

നവകേരള സദസിന്റെ അച്ചടിച്ചെലവ് 9.16 കോടി രൂപ; അടിച്ചത് 25.40 ലക്ഷം പോസ്റ്റർ

നവകേരള സദസിനുള്ള പോസ്റ്ററിനും ബ്രോഷറിനും ക്ഷണക്കത്തിനും ചെലവാക്കിയത് 9.16 കോടി രൂപ. സർക്കാർ സ്ഥാപനമായ സി ആപ്റ്റിനായിരുന്നു ചുമതല. 2023 നവംബർ 18 മുതൽ ഡിസംബർ 24 വരെയായിരുന്നു സർക്കാർ നവകേരള സദസ് സംഘടിപ്പിച്ചത്. 25,40,000 പോസ്റ്റർ അടിച്ചതിന് 2,75,14,296 കോടി…

കണ്ണൂർ-ചെന്നൈ വിമാന സർവീസ്: ബുക്കിങ് തുടങ്ങി

മട്ടന്നൂർ:കണ്ണൂർ വിമാന താവളത്തിൽ നിന്ന് ചെന്നൈ വേനൽക്കാല ഷെഡ്യൂളിൽ ഇൻഡിഗോ എയർലൈൻസ് ബുക്കിങ് തുടങ്ങി. മാർച്ച് 31 മുതലുള്ള പ്രതിദിന വിമാന സർവീസ് ബുക്കിങ്ങാണ് തുടങ്ങിയത്. ബുക്കിങ്‌ തുടങ്ങിയതോടെ ഇൻഡിഗോയുടെ നിലവിലെ എല്ലാ ആഭ്യന്തര സർവീസുകളും വേനൽക്കാല ഷെഡ്യൂളിലും തുടരും. രാവിലെ…

ഒമ്പത് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ; പീഡന കൊലപാതകമെന്ന് പൊലീസ്, രണ്ട് പേർ അറസ്റ്റിൽ

തമിഴ്നാട്ടിൽ കാണാതായ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം വീടിനു സമീപത്തെ ഓടയിൽ കണ്ടെത്തി. കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം മൃതദേഹം അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.മുതിയാൽപേട്ട സർക്കാർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ…

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ആഗോളതലത്തില്‍ ‘പണിമുടക്കി’; പരിഹസിച്ച് മസ്‌ക്‌

ജനപ്രിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്സ്, മെസഞ്ചര്‍ എന്നിവ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ പണിമുടക്കി. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് മെറ്റ നിയന്ത്രിക്കുന്ന പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തനരഹിതമായത്. ഇന്ത്യയിലെയും മറ്റു നിരവധി രാജ്യങ്ങളിലെയും ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഈ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമായതായി ട്രാക്കിംഗ് വെബ്സൈറ്റ്…