• Sun. Sep 8th, 2024
Top Tags

Month: March 2024

  • Home
  • വോട്ട് ചെയ്യാൻ അവസരം 25 വരെ അപേക്ഷിച്ചവർക്ക്

വോട്ട് ചെയ്യാൻ അവസരം 25 വരെ അപേക്ഷിച്ചവർക്ക്

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി 25 വരെ അപേക്ഷ നൽകിയവർക്ക് ഇത്തവണ വോട്ട്‌ ചെയ്യാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഏപ്രിൽ നാല് വരെ നടക്കുന്ന ഉദ്യോഗസ്ഥ തല പരിശോധനക്ക് ശേഷം അർഹരെ ഉൾപ്പെടുത്തി അന്തിമ പട്ടിക തയ്യാറാക്കും. പുതുതായി…

കണ്ണൂർ-ബെംഗളൂരു സർവീസ് പുനരാരംഭിച്ചു

കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് പുനരാരംഭിച്ചു. സമ്മർ ഷെഡ്യൂളിൽ കണ്ണൂരിനും ബെംഗളൂരുവിനും ഇടയിൽ പ്രതിദിന സർവീസാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുക. വെളുപ്പിന് 4.55ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 6.15ന് കണ്ണൂരിൽ എത്തി തിരിച്ച്…

കനത്ത ചൂട് ശമിക്കില്ല; കണ്ണൂരിൽ യെല്ലോ അലർട്ട്

കണ്ണൂർ:പത്ത് ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ്…

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് ഒരു പവന് 280 രൂപയാണ് ഉയർന്നത്. ഇന്നലെ 80 രൂപ വർധിച്ച് സ്വർണവില വീണ്ടും 49,000 ത്തിനു മുകളിൽ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49360 രൂപയാണ്

കേരളം അടക്കം 89 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

കേരളമടക്കമുള്ള 13 സംസ്ഥാനങ്ങളിലെ 89 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറവപ്പെടുവിച്ചു. ഏപ്രിൽ നാല് വരെ സ്ഥാനാർത്ഥികൾക്ക് നാമ നിർദ്ദേശ പത്രിക സമർപ്പിക്കാം. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ 98 മണ്ഡലങ്ങളിൽ ഏപ്രിൽ 26 ന് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട…

കോഴിക്കോട് പയ്യോളിയില്‍ അച്ഛനും രണ്ടു മക്കളും മരിച്ച നിലയില്‍

കോഴിക്കോട് പയ്യോളിയില്‍ അച്ഛനും രണ്ടു മക്കളും മരിച്ച നിലയില്‍. 15ഉം 12ഉം വയസുള്ള പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി സുമേഷിനെ (42) ആണ് വീടിന് അടുത്തുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച…

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു: സ്വകാര്യ സ്ഥാപനങ്ങൾ ശമ്പളം കുറയ്ക്കരുതെന്ന് നിബന്ധന

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം…

അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂര്‍.

അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂര്‍. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് നോഡല്‍ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പയിനിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ 11 നിയമസഭ മണ്ഡലങ്ങളിലെ 115 കോളജുകളില്‍ നിന്നായി 27,450 വിദ്യാര്‍ഥികളെയാണ്…

കാസര്‍കോട്ട് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; ATM-ല്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു

കാസര്‍കോട്: മഞ്ചേശ്വരം ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍നിന്നാണ് 50 ലക്ഷം രൂപ കവര്‍ന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

സപ്ലൈക്കോയില്‍ ഈസ്റ്റര്‍ റംസാന്‍ വിഷു ഫെയര്‍; ഏപ്രില്‍ 13 വരെ ലഭ്യമാകും

ഈസ്റ്റര്‍, റംസാൻ, വിഷു ആഘോഷങ്ങളുടെ വരവ് കണക്കിലെടുത്ത് സപ്ലൈക്കോയില്‍ പ്രത്യേക വില്‍പന. ഇന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ താലൂക്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സപ്ലൈക്കോ ഔട്ട്ലെറ്റില്‍ ഈസ്റ്റര്‍-റംസാൻ-വിഷു ഫെയര്‍ വിപണി തുടങ്ങും. ഏപ്രില്‍ 13 വരെയാണ് ഫെയര്‍ വിപണി തുടരുക. വിവിധ ബ്രാന്‍ഡഡ്…