• Fri. Sep 20th, 2024
Top Tags

Month: March 2024

  • Home
  • ഫേസ്ബുക്കിൽ 5000 രൂപയുടെ സമ്മാനം നൽകുന്നുണ്ടെന്ന വ്യാജ പരസ്യം ; ചക്കരക്കൽ സ്വദേശിക്ക് പണം നഷ്ടമായി

ഫേസ്ബുക്കിൽ 5000 രൂപയുടെ സമ്മാനം നൽകുന്നുണ്ടെന്ന വ്യാജ പരസ്യം ; ചക്കരക്കൽ സ്വദേശിക്ക് പണം നഷ്ടമായി

ഫേസ്ബുക്കിൽ 5000 രൂപ സമ്മാനം ലഭിക്കുമെന്ന വ്യാജപരസ്യം കണ്ട് വിശ്വസിച്ച് പരസ്യത്തിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയതിനെത്തുടർന്ന് ചക്കരക്കൽ സ്വദേശിക്ക് 7,876 രൂപ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടു. തട്ടിപ്പുകാർ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് അക്കൗണ്ട്…

കേരളത്തില്‍ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; 100 ദശലക്ഷം യൂണിറ്റ് കടന്നു

സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്.വൈകുന്നേരം 5031 മെഗാവാട്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി.ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031…

ലോട്ടറി ഒന്നാം സമ്മാന തുക ഒരു കോടിയാക്കും , ടിക്കറ്റ് വില 50 രൂപ, ലോട്ടറി വകുപ്പ് ശുപാർശ

സംസ്ഥാനത്ത് ദിവസവും വില്പന നടത്തുന്ന ലോട്ടറികളുടെ ഒന്നാം സമ്മാനത്തുക ഒരു കോടിയായി വർദ്ധിപ്പിക്കാൻ ലോട്ടറി വകുപ്പ്. കുറഞ്ഞ സമ്മാനത്തുക 100ൽ നിന്ന് 50 രൂപയാക്കും. ടിക്കറ്റുകളുടെ വില 40ൽ നിന്ന് 50 രൂപയായി വർദ്ധിപ്പിച്ചേക്കും. വകുപ്പ് സർക്കാരിന് സമർപ്പിച്ച ശുപാർശയിൽ റംസാന്…

വെന്തുരുകി കേരളം; സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളിൽ താപനില രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.പാലക്കാട് കൊല്ലം കോട്ടയം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശൂർ കോഴിക്കോട് കണ്ണൂർ കാസർഗോഡ്…

ക്ഷേമപെൻഷൻ വിതരണം 15 മുതൽ

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ്റെ ഒരു ഗഡു വിതരണം വെള്ളിയാഴ്‌ച ആരംഭിക്കും. മസ്റ്ററിങ് നടത്തിയ എല്ലാവർക്കും പെൻഷൻ ലഭിക്കും. ബാങ്ക് അക്കൗണ്ട് നൽകിയവർക്ക് അക്കൗണ്ടു വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾവഴി വീട്ടിലും പെൻഷൻ എത്തിക്കും. ഏപ്രിൽ മുതൽ അതതു മാസം പെൻഷൻ വിതരണത്തിന്…

മലപ്പുറത്ത് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

മലപ്പുറത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുറ്റിപ്പുറം പാഴൂർ സ്വദേശികളായ കളത്തിൽവെട്ടത്തിൽ റാഫി-റഹീല ദമ്പതികളുടെ മകൾ റിഷ ഫാത്തിമ ആണ് മരിച്ചത്. ഇന്നലെയാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി…

വെളിയമ്പ്രയിൽ നാടൻ ബോംബുകൾ പിടിച്ചു

മട്ടന്നൂർ : വെളിയമ്പ്രയിൽ സ്വകാര്യ പറമ്പിൽ നിന്നും നാല്‌ നാടൻ ബോംബുകൾ കണ്ടെടുത്തു. രണ്ട്‌ ബക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ.മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി ബോംബുകൾ കസ്റ്റഡിയിലെടുത്തു. കൊട്ടാരം പെരിയത്തിൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിലാണ് ബോംബുകൾ കണ്ടെത്തിയത്.റബ്ബർ…

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മഴക്ക് സാധ്യത

ഇന്ന് കേരളത്തിലെ രണ്ട് ജില്ലകളില്‍ മഴ സാധ്യതയുണ്ട്.ആലപ്പുഴ,എറണാകുളം ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.കനത്ത മഴയ്ക്കുള്ള സാധ്യതയല്ല പ്രവചിച്ചിരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്ച ഉണ്ടായേക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്ച‌ ഉണ്ടായേക്കും. രണ്ടാം മോദി സർക്കാരിന്റെ അവസാന കേന്ദ്രമന്ത്രിസഭായോഗം ചൊവ്വാഴ്‌ച ചേരും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനങ്ങളും നയപരമായ പ്രഖ്യാപനങ്ങളും ബുധനാഴ്ചയ്ക്കകം നടത്താൻ മന്ത്രാലയങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതായാണ് സൂചന. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ…

ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താൽ ലൈസന്‍സ് റദ്ദാക്കും, ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ല’;എംവിഡി മുന്നറിയിപ്പ്

ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍…