• Tue. Sep 17th, 2024
Top Tags

സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

Bynewsdesk

Apr 28, 2024

മാഹി: ജോലിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു. യു.എം.വിശ്വനാഥൻ (53) ആണ് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

നെടുംബ്രത്തെ പറമ്ബില്‍ കിണർ നിർമ്മാണ പ്രവൃത്തി നടത്തുന്നതിനിടെയാണ് വിശ്വനാഥന് സൂര്യാഘാതമേറ്റത്. കിണർ കുഴിക്കല്‍ പൂർത്തിയായി പടവുകള്‍ കെട്ടുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്.

കുഴഞ്ഞുവീണ വിശ്വനാഥനെ ഉടൻ പള്ളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. തുടർന്ന് മഞ്ഞോടിയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ, ഇന്ന് പുലർച്ചെ മൂന്നോടെ ജീവൻ നഷ്ടമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *