• Tue. Sep 17th, 2024
Top Tags

Month: April 2024

  • Home
  • കണ്ണൂര്‍ വിമാനത്താവളത്തെ യാത്രക്കാര്‍ കൈവിടുന്നു, സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ വിമാനക്കമ്ബനികള്‍

കണ്ണൂര്‍ വിമാനത്താവളത്തെ യാത്രക്കാര്‍ കൈവിടുന്നു, സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ വിമാനക്കമ്ബനികള്‍

യാത്രക്കാരുടെ കുറവ് കാരണം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുളള എയര്‍ഇന്ത്യാ എക്സ്പ്രസിന്റെ കണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തിവെച്ചു.ദിവസവും പത്തുയാത്രക്കാരെപ്പോലും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ലഭിക്കാതെയായതോടെയാണ് സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചത്. വിമാനസര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായി സെക്ടറിലുളള വിമാനടിക്കറ്റ് ബുക്കിങും നിര്‍ത്തിവെച്ചിട്ടുണ്ട്. ഇപ്പോള്‍ വരുന്ന…

ആ ഉറപ്പ് പാലിച്ചു’; എസ്എംഎ രോഗികളായ 12 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം, മാതൃകയായി കേരളം

തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന മരുന്നാണ് 12 വയസ്…

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴക്ക് സാധ്യത

അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാംകുളം തുടങ്ങി 7 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 29, 30 തിയ്യതികളില്‍…

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ; ഇന്നലെ പീക്ക് ആവശ്യകത 5608 മെഗാവാട്ട്

സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂടിനെത്തുടര്‍ന്ന് വൈദ്യുതി ഉപയോഗത്തില്‍ വര്‍ദ്ധനവ് തുടരുകയാണ്. കഴിഞ്ഞ ദിവസവും പീക്ക് ടൈം വൈദ്യുതി ആവശ്യകത പുതിയ സർവകാല റെക്കോർഡിൽ എത്തി. വെള്ളിയാഴ്ച ഇന്നലെ പീക്ക് ആവശ്യകത 5608 മെഗാവാട്ടിലേക്കാണ് എത്തിയത്. 104.86 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ കേരളത്തിലെ ആകെ…

തലശ്ശേരിയില്‍ കൽത്തൂൺ ഇളകി വീണ് പതിനാലുകാരൻ മരിച്ചു

കണ്ണൂര്‍: തലശ്ശേരിയില്‍ കൽത്തൂൺ ഇളകി വീണ് പതിനാലുകാരൻ മരിച്ചു. പാറൽ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപകരായ മഹേഷിന്‍റെയും സുനിലയുടെയും മകനാണ്…

രണ്ടാഴ്ചയ്ക്കിടെ പുനലൂരില്‍ സൂര്യാതപമേറ്റത് ഇരുപതിലേറെപ്പേര്‍ക്ക്;വെന്തുരുകി കൊല്ലത്തിന്റെ കിഴക്കന്‍ മേഖല

കൊടുംചൂടില്‍ വെന്തുരുകി കൊല്ലത്തിന്റെ കിഴക്കന്‍ മേഖല. രണ്ടാഴ്ചയ്ക്ക് ഇടയില്‍ ഇരുപതിലധികം ആളുകള്‍ക്കാണ് പുനലൂരില്‍ മാത്രം സൂര്യാതപമേറ്റത്.പുനലൂര്‍ അടക്കുന്നുള്ള സ്ഥലങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞതും ചൂട് കാരണമെന്നാണ് വിലയിരുത്തല്‍. കടുത്ത ചൂട് പുനലൂരിലെ പ്രത്യേക കാലാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനു സര്‍ക്കാര്‍ ഏജന്‍സികള്‍ ഒന്നും ചെയ്യുന്നില്ലെന്ന്…

ചൂട് കൂടും; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽഅതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും താപനില ഉയരുമെന്ന് മുന്നറിയിപ്പിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരം​ഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.…

കേരളത്തില്‍ പോളിങ് ശതമാനം 50 കടന്നു, സമാധാനപരം

ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ വോട്ടിങ് സംസ്ഥാനത്ത് പുരോഗമിക്കുന്നു. പലയിടങ്ങളിലും ചൂട് ശക്തമാണെങ്കിലും ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ എത്തിക്കൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പോളിങ് ഉച്ചയ്ക്ക് 03.15 വരെ 52.34 ശതമാനം ആണ്. മിക്ക ബൂത്തുകളിലും ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ…

കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് കുറ്റിച്ചിറയിൽ സിപിഐഎം ബൂത്ത് ഏജൻറ് കുഴഞ്ഞുവീണു മരിച്ചു. അനീസ് അഹമ്മദ് (70) ആണ് മരിച്ചത്. 16-ാം നമ്പർ ബൂത്തിന് സമീപത്ത് വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.കെഎസ്ഇബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു അനീസ് അഹമ്മദ്.

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024 പോളിങ്ങ് നില: സമയം: രാവിലെ 11.15 കണ്ണൂര്‍ ലോക്‌സഭ മണ്ഡലം 26.96% നിയമസഭാ മണ്ഡലങ്ങള്‍: 1. പയ്യന്നൂര്‍ 30.17% 2. കല്ല്യാശ്ശേരി 28.17% 3. ഇരിക്കൂര്‍ 27.54% 4. തളിപ്പറമ്പ് 28.41% 5. അഴീക്കോട് 26.17% 6.…