• Tue. Sep 17th, 2024
Top Tags

പനമ്പള്ളിനഗറിൽ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി.

Bynewsdesk

May 4, 2024

കൊച്ചി പനമ്പള്ളിനഗറിൽ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും യുവതി പൊലീസിന് മൊഴി നൽകി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം. മുറിയുടെ വാതിലിൽ മാതാവ് മുട്ടിയപ്പോൾ മൃതദേഹം പുറത്തേക്കെറിയുകയായിരുന്നുവെന്ന് മൊഴി.എന്നാൽ നവജാത ശിശുവിനെ കൊലപാതകത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. തൃശൂർ സ്വദേശിയായ ആൺ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി. താൻ പീഡനത്തിന് ഇരയായതായും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിർബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നൽകിയരുന്നു. പിന്നാലെ ആൺ സുഹൃത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *