• Tue. Sep 17th, 2024
Top Tags

അധ്യാപകർക്ക് പാരിതോഷികം വേണ്ട

Bynewsdesk

May 6, 2024

അധ്യാപകർ വിദ്യാർഥികളിൽ നിന്ന് പാരിതോഷികം
വാങ്ങരുതെന്ന് നിർദേശിച്ച് പൊതു വിദ്യാഭ്യാസവകുപ്പ്. സമ്മാന ങ്ങൾ വാങ്ങുന്നത്
സ്കൂളുകളിൽ കർശനമായി വിലക്കണമെന്ന് നിർദേശിച്ച്
ഉത്തരവിറക്കി. പ്രീ പ്രൈമറിമുതൽ
ഹൈസ്കൂൾ വരെ പഠിപ്പിക്കുന്ന അധ്യാപകരെയാണ് പരാമർശിച്ചതെങ്കിലും എല്ലാ അധ്യാ പകർക്കും ഇത് ബാധകമാണ്. വിദ്യാർഥികൾ തങ്ങളുടെ അധ്യാപകർക്ക് വിലകൂടിയതും അല്ലാത്തതുമായ സമ്മാനങ്ങൾ നൽകുകയും അത് സമൂഹമാധ്യമങ്ങൾ വഴി പ്രച രിപ്പിക്കുകയും ചെയ്യുന്നത്
വ്യാപകമാണ്. ഈ വിഷയത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സമ്മാനങ്ങൾ നൽകുന്നതിനും വാങ്ങുന്നതിനും വിലക്കേർപ്പെടുത്തിയത്. ക്ലാസിലെ ഒരുകുട്ടി അധ്യാപകർക്ക് സമ്മാനം വാങ്ങി നൽകിയാൽ മറ്റു കുട്ടികളും ഇതേ പ്രവണത
ആവർത്തിക്കും. ഏറ്റവും മികച്ച സമ്മാനം അധ്യാപകർക്ക് നൽകാൻ ശ്രമിക്കുന്നത് കുട്ടികൾക്കിടയിൽ വാശിയും മാനസിക സമ്മർദത്തിനും ഇടയാക്കും, രക്ഷിതാക്കൾക്ക് അധിക
ബാധ്യതയാകും എന്നീ വിഷയങ്ങൾ പരിഗണിച്ചാണ് ഉത്തര വിറക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *