• Thu. Sep 19th, 2024
Top Tags

Month: May 2024

  • Home
  • നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരനെ പിടികൂടി. മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയതായിരുന്നു ഇയാൾ. ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് ഇയാളുടെ പക്കൽനിന്ന് വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കണ്ണൂരിൽ കനത്ത മഴയിൽ വീടുകള്‍ തകര്‍ന്നു; അകത്ത് ഉറങ്ങുകയായിരുന്ന അഞ്ച് വയസുകാരി അടക്കം രക്ഷപ്പെട്ടത് അത്ഭുതകരമായി

കണ്ണൂര്‍: സംസ്ഥാനത്തൊട്ടാകെ കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും വീടുകളും കെട്ടിടങ്ങളും തകര്‍ന്നും വെള്ളം കയറിയും അപകടങ്ങളുണ്ടാകുന്നുണ്ട്. കണ്ണൂരില്‍ മുഴപ്പിലങ്ങാടും പയ്യന്നൂരും വൈകീട്ടെടെ രണ്ട് വീടുകള്‍ മഴയില്‍ തകര്‍ന്നുവീണു. ഇതില്‍ ഒരു വീട്ടില്‍ അപകടം സംഭവിക്കുന്ന സമയത്ത് മുറിയില്‍…

ആറുവരി ദേശീയപാതകളിൽ വാഹനങ്ങളുടെ വേഗം കുറച്ചു

സംസ്ഥാനത്തെ ആറുവരിയും അതിൽക്കൂടുതലും ലൈനുകളുള്ള ദേശീയപാതകളിൽ വാഹനങ്ങളുടെ വേഗപരിധി കുറച്ച് മോട്ടോർവാഹനവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഡ്രൈവറെ കൂടാതെ, എട്ട് സീറ്റിൽ അധികമില്ലാത്ത യാത്രാവാഹനങ്ങളുടെ (എം 1 വിഭാഗം) വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്ററിൽനിന്ന് 100 കിലോമീറ്ററായാണ് കുറച്ചത്. ഡ്രൈവറെ കൂടാതെ ഒൻപതോ…

സംസ്ഥാനത്ത് കാലവർഷം തിങ്കളാഴ്ചയോടെ എത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് കാലവർഷം തിങ്കളാഴ്ചയോടെ എത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. നിലവിൽ പെയ്യുന്നത് വേനൽ മഴ. വരുംദിവസങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ചക്രവാതച്ചുഴി ന്യൂനമർദമായി മാറും. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്…

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവ് പുതുക്കി ഇറക്കി ഗതാഗത വകുപ്പ്.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവ് പുതുക്കി ഇറക്കി ഗതാഗത വകുപ്പ്. പരിഷ്‌കരണത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് ഡ്രൈവിംഗ് സ്‌കൂൾ സംഘടനകളുമായി ഗതാഗതന്ത്രം കെ ബി ഗണേഷ് കുമാർ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ പരിഗണിച്ചാണ് പുതിയ ഉത്തരവ്. പുതുക്കിയ ഉത്തരവ് പ്രകാരം ഒരു മോട്ടോർ…

കാസര്‍കോട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ

കാസർകോട്: 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് പ്രതി പിടിയിലായത്. സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത ഇയാൾ മറ്റൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് ബന്ധപ്പെട്ടതാണ് അന്വേഷണത്തിൽ സഹായമായത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത്…

പ്രകൃതിക്ഷോഭം നേരിടും : കണ്ണൂർ റൂറൽ പോലീസ്

കാലവർഷക്കാലത്തെ പ്രകൃതിക്ഷോഭം നേരിടുന്നതിനായി കണ്ണൂർ റൂറല്‍ പൊലീസ് സജ്ജമായി. ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കുമുള്ള ദുരന്ത നിവാരണ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഉപകരണങ്ങളുടെ ജില്ലാ തല പരിശോധന പൊലീസ് മേധാവി എം. ഹേമലത റൂറല്‍ ജില്ലാ ആസ്ഥാനത്ത് നിർവഹിച്ചു. പ്രകൃതി ദുരന്തങ്ങള്‍…

സംസ്ഥാനത്ത് സ്വർണവിലയിൽ ആശ്വാസം; ഇന്ന് 720 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 53,120 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 6,640 രൂപയായി. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. രണ്ടു ദിവസം കൊണ്ട് 1520 രൂപയാണ് കുറഞ്ഞത്. അമേരിക്കൻ ഫെഡറൽ…

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മത്സ്യമേഖലയിലെ…

മഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ നിലവില്‍ മുന്നറിയിപ്പില്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ.…