• Fri. Oct 18th, 2024
Top Tags

Month: June 2024

  • Home
  • ഡ്രൈവിങ് ലൈസന്‍സ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ പരിശോധിക്കും

ഡ്രൈവിങ് ലൈസന്‍സ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ പരിശോധിക്കും

ലൈസന്‍സ് ടെസ്റ്റിനൊപ്പം വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ അപേക്ഷകരുടെ കാഴ്ചയും പരിശോധിക്കും. വ്യാജ നേത്രപരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകം ആയതോടെയാണ് നടപടി. റോഡ് ടെസ്റ്റിനിടെ കാഴ്ച ശക്തി കൂടി വിലയിരുത്താന്‍ മന്ത്രി കെ ബി ഗണേഷ്‌ കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റോഡിലുള്ള വാഹനങ്ങളുടെ നമ്പര്‍,…

സംസ്ഥാനത്ത് എച്ച് 1 എന്‍ 1, ഡെങ്കി കേസുകള്‍ കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കുത്തനെ ഉയരുന്നു. എച്ച് 1 എന്‍ 1, ഡെങ്കി കേസുകള്‍ കുതിച്ചുയര്‍ന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. കണക്ക് കൂട്ടിയതിലും നേരത്തെ പകര്‍ച്ചവ്യാധി കണക്ക് കുത്തനെ ഉയരുകയാണ്. രോഗ പ്രതിരോധത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പ്രത്യേക ആക്ഷന്‍…

ഒരു യുഗം അവസാനിക്കുന്നു! കോലിക്ക് പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും

ബാര്‍ബഡോസ്: വിരാട് കോലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തി ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. ഏകദിന ലോകകപ്പിലും…

ഇന്ന് അര്‍ധരാത്രി പിന്നിടുമ്പോള്‍ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമം

ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ.പി.സി.) മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമാകും ഐ.പി.സി.ക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബി.എൻ.എസ്.) സി.ആർ.പി.സി.ക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും…

ഗുരുവായൂരില്‍ നാളെ മുതല്‍ ഏര്‍പ്പെടുത്തിയ ദര്‍ശന നിയന്ത്രണം പിന്‍വലിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ ഒന്നു മുതല്‍ ഉദയാസ്തമന പൂജാ ദിവസങ്ങളില്‍ നടപ്പാക്കാനിരുന്ന വിഐപി/ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. ഭക്തജന തിരക്ക് നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ദേവസ്വം ഭരണസമിതി അറിയിച്ചു. എന്നാല്‍ പൊതു അവധി ദിനങ്ങളിലെ നിയന്ത്രണം…

ഇ ബുൾജെറ്റ് സഹോദരന്മാരുടെ വാഹനം ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

പാലക്കാട്: വിവാദ വ്ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരന്മാരുടെ വാഹനം ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ചെർപ്പുളശേരിയിൽ വെച്ചായിരുന്നു അപകടം. ഇ ബുൾജെറ്റ് സഹോദരന്മാരുൾപ്പെടെ അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തിൽ സഹോദരന്മാരുൾപ്പെടെ മൂന്ന് പരിക്കേറ്റു.…

സിദ്ധാർത്ഥന്റെ മരണം: ‘പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കരുത്’; ഗവർണർക്ക് മാതാപിതാക്കളുടെ പരാതി

തിരുവനന്തപുരം: പൂക്കോട് സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണർക്ക് പരാതി നൽകി. പ്രതികളെ പരീക്ഷ എഴുതിക്കാനുള്ള സർവകലാശാലയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ടാണ് സിദ്ധാർത്ഥന്റെ അച്ഛനും അമ്മയും ഗവർണറെ കണ്ടത്. പ്രതികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതിയത് ചട്ടം ലംഘിച്ചാണെന്നും വെറ്ററിനറി…

കണ്ണൂർ,ഏച്ചൂർ മാച്ചേരിയിൽ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു.

ഏച്ചൂർമാച്ചേരിയിൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടുകുളത്തിൽ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.മാച്ചേരിയിലെ ആദിൽ ബിൻ മുഹമ്മദ് (12) മുഹമദ് മിസ് ബൽ അമിൻ(12)എന്നിവരാണ് മരണപ്പെട്ടത്.ഇന്ന് ഉച്ചക്ക്12.15മണിയോടെയാണ്സംഭവം.വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽനിന്നും ഫയർഫോഴ്സ്എത്തുമ്പോഴെക്കുംനാട്ടുകാർകുളത്തിൽ നിന്ന് കുട്ടികളെ പുറത്തെടുത്ത്ആശുപത്രിയിലേക്ക്കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിവരമറിഞ്ഞ് ചക്കരക്കൽ…

ജില്ലയിൽ മുണ്ടിനീര് പടരുന്നു

കണ്ണൂർ❍ ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് പടരുന്നതായി ആരോഗ്യ വകുപ്പ്. അതത് പ്രദേശത്തെ ആസ്പത്രികൾ വഴി ചികിത്സ നൽകാൻ ഉള്ള നിർദേശങ്ങൾ സ്കൂളുകൾക്ക് നൽകിയതായി ഡിഎംഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. ഒരു വൈറൽ അസുഖം ആയതിനാൽ രോഗലക്ഷണം ഉള്ളവർ…

മസ്റ്ററിംഗ് നിർബന്ധം, ഇല്ലെങ്കിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന് മുന്നറിയിപ്പ്

എൽപിജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാൻ മസ്റ്ററിംഗ് നിർബന്ധമാക്കുകയാണ് കേന്ദ്രസർക്കാർ. രണ്ട് മാസം പിന്നിടുമ്പോഴും തണുപ്പൻ പ്രതികരണമായതോടെ മസ്റ്ററിംഗ് ഇല്ലെങ്കിൽ സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന മുന്നറിയിപ്പുകളും പുറത്ത് വരുന്നു. ആധാർ വിവരങ്ങൾ എൽപിജി കണക്ഷനുമായി…