• Sat. Oct 19th, 2024
Top Tags

Month: June 2024

  • Home
  • കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും; രോഗം പടർന്നത് കുടിവെള്ളത്തിലൂടെയെന്ന് സംശയം

കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും; രോഗം പടർന്നത് കുടിവെള്ളത്തിലൂടെയെന്ന് സംശയം

കൊച്ചി: കൊച്ചി കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിൽ ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്ന് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു. ഡിഎംഒ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 5000ത്തിന് മുകളിൽ…

ചീമേനിയിൽ ഇരട്ടക്കുട്ടികൾ‌ മുങ്ങി മരിച്ചു

കാസർകോട്: ചീമേനി കനിയന്തോലിൽ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു. കനിയം തോലിലെ രാധാകൃഷ്ണൻ്റെയും പുഷ്പയുടെയും മക്കളായ സുദേവ് (11), ശ്രീദേവ് (11) എന്നിവരാണ് മരിച്ചത്. ചീമേനി ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥികളാണ്.തിങ്കളാഴ്ച ഉച്ചയോടെ കളിക്കാനെന്ന് പറഞ്ഞ് സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു…

വൈദ്യുതി ലൈനിന്‍റെ ശേഷി കൂട്ടുന്ന ടെണ്ടറിൽ ക്രമക്കേട്; ലക്ഷങ്ങളുടെ നഷ്ടമെന്ന് വിജിലന്‍സ്, നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: കെഎസ്ഇബി ലൈനിന്‍റെ ശേഷി കൂട്ടുന്നതിനുള്ള ടെണ്ടറിൽ ക്രമക്കേടെന്ന് വിജിലൻസ്. ടെണ്ടറിൽ ഒന്നാമതെത്തിയ കമ്പനിയെ മറികടന്ന്, രണ്ടാമതെത്തിയ കമ്പനിക്ക് കരാർ നൽകിയതിലൂടെ 34 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. ടെണ്ടറിലെ ക്രമക്കേടിലൂടെ കെഎസ്ഇബിക്ക് നഷ്ടമായ പണം ചീഫ് എഞ്ചിനിയർ ഉള്‍പ്പെടെ അഞ്ച്…

അയൽവാസികളായ ഭാര്യയും ഭർത്താവും വഴക്കിട്ടു, തടയാനെത്തിയ ​ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു

ഹരിപ്പാട്: വിവാഹ നിശ്ചയം കഴിഞ്ഞ വീട്ടിൽ അയൽവാസികളായ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കിൽ തടസം പിടിക്കാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസിൽ മോഹനൻ (60) ആണ് മരിച്ചത്. ഇദ്ദേഹം ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ് വീട്ടിൽ…

നാലോവറില്‍ പൂജ്യം റണ്ണിന് മൂന്ന് വിക്കറ്റ്! റെക്കോര്‍ഡിട്ട് ഫെര്‍ഗ്യൂസണ്‍; പാപുവ ന്യൂ ഗിനിയ 78ല്‍ പുറത്ത്

ട്രിനിഡാഡ്: ട്വന്‍റി 20 ലോകകപ്പ് 2024ല്‍ പാപുവ ന്യൂ ഗിനിയക്കെതിരെ ന്യൂസിലന്‍ഡിന് 79 റണ്‍സ് വിജയലക്ഷ്യം. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയ 19.4 ഓവറില്‍ 78 റണ്‍സില്‍ ഓള്‍ഔട്ടായി. നാല് ഓവറില്‍ ഒറ്റ റണ്‍…

അ​ഗത്തിയിൽ കുടുങ്ങിയ കപ്പൽ യാത്ര തുടങ്ങി

കൊച്ചി: ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അഗത്തിയിൽ കുടുങ്ങിയ കപ്പൽ യാത്ര തുടങ്ങി. രോഗികളടക്കം കൽപേനി, അന്ത്രോത്ത് ദ്വീപുകളിലേക്ക് പോകാനുളള 220 യാത്രക്കാരാണ് 20 മണിക്കൂറിലധികം അഗതിയിൽ കുടുങ്ങിയത്. പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ യാത്രക്കാരുമായും യൂണിയൻ പ്രതിനിധികളുമായും നടത്തിയ ചർച്ചയിലാണ് പ്രശ്നം…

ബം​ഗാൾ ട്രെയിൻ ദുരന്തം: മരണസംഖ്യ ഉയരുന്നു: 15 പേരുടെ മരണം സ്ഥിരീകരിച്ചു, 60 പേർക്ക് പരിക്ക്

ബം​ഗാൾ ട്രെയിൻ ദുരന്തം: മരണസംഖ്യ ഉയരുന്നു: 15 പേരുടെ മരണം സ്ഥിരീകരിച്ചു, 60 പേർക്ക് പരിക്ക് കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ മരണസംഖ്യ കൂടുന്നു. ലോക്കോ പൈലറ്റ് ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 15 ആയി. 60-ഓളം പേർക്ക്…

ഇന്ന് ശക്തമായ മഴക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും മഞ്ഞ ജാഗ്രതാ നിര്‍ദേശമുണ്ട്. വടക്ക്…

മാതാവ് ഫോൺ വിലക്കിയതിനെ തുടർന്ന് മാഹി പുഴയിൽ ചാടിയ 13കാരിയുടെ മൃതദേഹം ക​ണ്ടെത്തി

മാഹി പുഴയിൽ ചാടിയ 13കാരിയുടെ മൃതദേഹം മുകുന്ദൻ പാർക്കിന് സമീപത്തെ ബോട്ട് ജെട്ടിക്ക് സമീപത്ത് കണ്ടെത്തി. അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിെനെ തുടർന്ന് മാതാവ് ഫോൺ വാങ്ങി വെച്ചതിൻ്റെ ദേഷ്യത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിയെന്നാണ് പറയുന്നത്. ഞായറാഴ്ച രാവിലെ 10 മണിക്കാണ് വീട്ടിൽ .നിന്നിറങ്ങിയത്.കല്ലായി അങ്ങാടി…

പ്ലസ് വണ്‍ പ്രവേശനം; മൂന്നാം അലോട്ട്മെന്റ് ജൂണ്‍ 19ന് പ്രസിദ്ധീകരിക്കും.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാമത്തെയും അവസാനത്തെയും ആയ അലോട്ട്മെന്റ് ജൂണ്‍ 19ന് പ്രസിദ്ധീകരിക്കും. നിലവില്‍ പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികള്‍ കഴിഞ്ഞ വ്യാഴാഴ്ച പൂർത്തിയായിരുന്നു. ജൂണ്‍ 19ന് പ്രസിദ്ധീകരിക്കുന്ന മൂന്നാം അലോട്ട്മെന്റ് മുഖ്യ ഘട്ടത്തിലെ അവസാനത്തെ അലോട്ട്മെന്റ് ആണ്.…