• Sat. Oct 19th, 2024
Top Tags

Month: June 2024

  • Home
  • മലപ്പുറത്ത് വിദ്യാര്‍ ഥിനി തൂങ്ങി മരിച്ചു; പ്ലസ് വൺ സീറ്റ്കിട്ടാത്തതിൽ മനംനൊന്തെന്ന് കുടുംബം

മലപ്പുറത്ത് വിദ്യാര്‍ ഥിനി തൂങ്ങി മരിച്ചു; പ്ലസ് വൺ സീറ്റ്കിട്ടാത്തതിൽ മനംനൊന്തെന്ന് കുടുംബം

പരപ്പനങ്ങാടി: മലപ്പുറത്ത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കല്‍ ജയകേരള റോഡ് സ്വദേശിനി ഹാദി റുഷ്ദ(15)യാണ് മരിച്ചത്.പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്തതിലെ വിഷമത്തിലാണ് കുട്ടി ആത്മഹത്യചെയ്തതെന്ന് കുടുംബംആരോപിച്ചു. പ്ലസ് വണ്‍പ്രവേശന ത്തിനു വേണ്ടിയുള്ള രണ്ടാം അലോട്ട്‌മെന്റിലു സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്താണ് വിദ്യാര്‍ഥി…

തലശ്ശേരി – മാഹി ബൈപാസിൽ ടോൾ നിരക്ക് കൂട്ടി; ഇരു ഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 110 രൂപ

തലശേരി: തലശേരി – മാഹി ബൈപാസിൽ ടോൾ നിരക്ക് കൂട്ടി. ഇരു ഭാഗത്തേക്കുമുള്ള യാത്രക്ക് പുതുക്കിയ നിരക്കനുസരിച്ച് നൽകേണ്ടത് 110 രൂപയാണ്. ബൈപാസ് യാത്രയിലെ സൗകര്യങ്ങൾ ഉറപ്പിക്കും മുൻപ് തന്നെ ടോൾ പിരിക്കുന്നതിൽ വിമർശനങ്ങളുയർന്നിരുന്നു. അതിന് പരിഹാരം കാണാതെയാണിപ്പോൾ ടോൾനിരക്ക് കൂട്ടിയത്.…

നമീബിയ 72 റണ്‍സില്‍ പുറത്ത്! സാംപയ്ക്ക് നാല് വിക്കറ്റ്

ആന്‍റിഗ്വ: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പില്‍ നമീബിയയെ കുഞ്ഞന്‍ സ്കോറില്‍ ചുരുട്ടിക്കെട്ടി മുന്‍ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ. ആന്‍റി‌ഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നമീബിയ 17 ഓവറില്‍ വെറും 72 റണ്‍സില്‍ എല്ലാവരും പുറത്തായി. 36 റണ്‍സെടുത്ത ക്യാപ്റ്റന്‍…

‘ആദ്യം തലയ്ക്കടിച്ചു, പ്ലാസ്റ്റിക് ഷീറ്റ് മൂടി കത്തിച്ചു’; മാങ്കുളത്ത് മകൻ അച്ഛനെ കൊന്നത് പണം നൽകാത്തതിനാൽ

മാങ്കുളം: ഇടുക്കി മാങ്കുളത്ത് അച്ഛനെ മകൻ തലയ്ക്കടിച്ചുകൊന്ന് കത്തിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാങ്കുളം മുപ്പത്തിമൂന്നിന് സമീപം പാറേക്കുടിയിൽ തങ്കച്ചനെയാണ് മകൻ ബിബിൻ കൊലപ്പെടുത്തിയത്. ഇയാളെ മൂന്നാ‍ർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പണവും സ്വർണ്ണവും നൽകാത്തതിലുളള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന്…

നീറ്റ് പരീക്ഷാ വിവാദം : ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീ ടെസ്റ്റ് ? സാധ്യത പരിശോധിച്ച് സമിതി, റിപ്പോർട്ട് ഉടൻ

ദില്ലി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീ ടെസ്റ്റ് നടത്തുന്നതിനെപ്പറ്റി എൻടിഎ ആലോചനയിൽ. ഗ്രേസ് മാർക്ക് വിവാദത്തെക്കുറിച്ച് അന്വേഷണം നടത്താൻ വിദ്യാഭ്യാസമന്ത്രാലയം നിയോഗിച്ച നാലംഗ സമിതി റീ ടെസ്റ്റ് സാധ്യത പരിശോധിച്ചു. യു.പി.എസ്.ഇ. മുൻ ചെയർമാൻ അധ്യക്ഷനായ…

സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരും

സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും. 9 ജില്ലകളിൽ യെല്ലോ അലേർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിന്‍വലിച്ചു.

ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: വടകരയിൽ നിന്ന് ലോക്‌സഭാംഗമായി വിജയിച്ച ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ…

കണ്ണൂർ സ്വദേശിനിയായ യുവതി ഓസ്ട്രേലിയയിലെ കടലിൽ വീണ് മരിച്ചു

കണ്ണൂർ നടാൽ സ്വദേശിനിയായ യുവതി ഓസ്ട്രേലിയയിലെ കടലിൽ വീണ് മരിച്ചു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഫിറോസ് ഹാഷിമിൻ്റെ മകൾ മർവ ഹാഷിമാണ് മരിച്ചത്. സൗത്ത് സിഡ്നിയിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്. ബന്ധുക്കൾക്കൊപ്പം കടപ്പുറത്ത് എത്തിയ മർവ തിരയിൽപ്പെടുകയായിരുന്നു.

മദ്യനയ കോഴ വിവാദം; തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

മദ്യനയ കോഴ വിവാദം; തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. ബാർ ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അർജുൻ എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ​ഗ്രൂപ്പിൽ ‍ഇപ്പോഴും അർജുൻ രാധാകൃഷ്ണനുണ്ട്.വെള്ളിയാഴ്ച ജവഹർനഗറിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. അർജുന്റെ ഭാര്യ പിതാവിന്…

മൂന്ന് ദിവസത്തിനുശേഷം ഇന്ന് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഉയർന്നത്. ശനിയാഴ്ച കുത്തനെ കുറഞ്ഞ സ്വർണവില പിന്നീസ് മാറ്റമില്ലാതെ തുടരുകയായിരുന്നു. 1,520 രൂപയാണ് ശനിയാഴ്ച പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു…