• Fri. Oct 18th, 2024
Top Tags

Month: June 2024

  • Home
  • നിയന്ത്രണം വിട്ട ബൈക്ക് ടെലിഫോണ്‍ പോസ്റ്റിലേക്ക് ഇടിച്ചുകയറി; കാസർകോട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് ടെലിഫോണ്‍ പോസ്റ്റിലേക്ക് ഇടിച്ചുകയറി; കാസർകോട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: കാസർകോട് തൃക്കരിപ്പൂർ  തെക്കുമ്പാട്  ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി ഷാനിദ്  (25),   പെരുമ്പ സ്വദേശി സുഹൈൽ (26)  എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ടെലഫോൺ പോസ്റ്റിൽ ഇടിച്ച്…

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ഇന്ത്യാ അലയൻസ് സപ്പോർട്ടേഴ്‌സ് ഫോറം’

ന്യൂഡെൽഹി: ഇ.വി.എം അട്ടിമറിച്ച് 2019- ൽ അധികാരത്തിലെത്തിയ മോദി സർക്കാരിന് 2024 -ൽ വലിയ അട്ടിമറികൾ നടത്തുവാൻ സാധിച്ചില്ലെന്ന് ഡെൽഹിയിലെ കോൺഗ്രസ് നേതാവ് രാജീവ് ജോസഫ്. അതിനുകാരണം, ഇ.വി.എം അട്ടിമറിക്കെതിരെ രാജ്യം മുഴുവനും ചർച്ചകൾ ഉയർന്നതുകൊണ്ടാണ്. എന്നിരുന്നാലും അൻപതോളം മണ്ഡലങ്ങളിൽ തിരിമറികൾ…

ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; നര്‍ത്തകി സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

കൊച്ചി: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സത്യഭാമയ്ക്ക് അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം കോടതി നേരത്തെ നൽകിയിരുന്നു.ജസ്റ്റിസ് കെ.ബാബുവിന്‍റെ ബെഞ്ചാണ് ഹർജിയിൽ വിധി പറയുക. മുൻകൂർ…

നീറ്റ് പരീക്ഷ വിവാദം; എന്‍ടിഎ വിശദീകരണം അംഗീകരിക്കാതെ വിദ്യാര്‍ത്ഥികള്‍, സുപ്രീം കോടതിയെ സമീപിക്കും

ദില്ലി: നീറ്റ് പരീക്ഷ വിവാദത്തിൽ എൻ ടി എ വിശദീകരണം അംഗീകരിക്കാതെ വിദ്യാർത്ഥികൾ. ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതി ആറ് വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക് കിട്ടിയതിൽ അന്വേഷണം വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന എൻ ടി എ നൽകിയ…

കാനറ ബാങ്കിൽ പണയ രേഖകൾ ഉപയോഗിച്ച് തട്ടിപ്പ്; മുൻ മാനജരടക്കം 4 പ്രതികൾക്ക് തടവ്, 5.87 കോടി പിഴയുമൊടുക്കണം

തിരുവനന്തപുരം: കോട്ടയം കാനറാ ബാങ്കിൽ നിന്നും വ്യാജ രേഖ ഉപയോഗിച്ച് വായ്പ തട്ടിയ മുൻ മാനേജരുള്‍പ്പെടെ നാല് പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കാനറാ ബാങ്ക് മുൻ ചീഫ് മാനേജർ ഇ.ജി.എൻ.റാവു, ഇടനിലക്കാരായിരുന്ന ബോബി ജേക്കബ്, ടിനു ബോബി,…

ഡ്രൈവിങ് സ്കൂൾ അനിശ്ചിതകാല സമരത്തെ തള്ളി മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: ജൂൺ 10 മുതൽ സി.ഐ.ടി.യു പ്രഖ്യാപിച്ച ഡ്രൈവിങ് സ്കൂൾ അനിശ്ചിതകാല സമരത്തെ തള്ളി ഗതാഗത മന്ത്രി ഗണേഷ് കുമാർ. ആൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയന്റെ നേതൃത്വത്തിലായിരുന്നു സമരം പ്രഖ്യാപിച്ചത്. സമരം തുടങ്ങുന്നതോടെ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർ ടെസ്റ്റ്…

കീശയിലിരുന്ന സ്മാര്‍ട്ട്ഫോൺ പൊട്ടിത്തെറിച്ചു; കാസര്‍കോട് യുവാവിന് തുടയിലും കൈക്കും പൊള്ളലേറ്റു

കാസര്‍കോട്: കാസർകോട് ജില്ലയിലെ കള്ളാറില്‍ സ്മാര്‍ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യുവിന്റെ സ്മാർട്‌ഫോണാണ് പൊട്ടിത്തെറിച്ചത്. പ്രജിൽ മാത്യു ധരിച്ചിരുന്ന പാൻ്റിന്റെ പോക്കറ്റിലാണ് ഫോൺ ഉണ്ടായിരുന്നത്. ചൂടായ ഫോണിൽ നിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. പ്രജിലിൻ്റെ തുടയിലും…

എം.വി ഗോവിന്ദൻ്റെ അപകീര്‍ത്തി കേസ്: സ്വപ്ന സുരേഷിന് ജാമ്യം

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്. പല തവണ ഹാജരാകാൻ സമൻസ് നൽകിയെങ്കിലും കേസിൽ ഒന്നാം…

കൊട്ടിയൂരിൽ ഇന്ന് രോഹിണീ ആരാധന

കൊട്ടിയൂർ: വൈശാഖോത്സവ ആരാധനകളിൽ അവസാനത്തെ രോഹിണി ആരാധന വ്യാഴാഴ്ച അക്കരെ കൊട്ടിയൂരിൽ നടക്കും. ഉച്ചക്ക് പൊന്നിൻ ശീവേലിയും ആരാധന സദ്യയും. സ്വയംഭൂവിൽ സന്ധ്യക്ക് പാലമൃത് അഭിഷേകം. കളഭ അഭിഷേകവും നടത്തും. രോഹിണി ആരാധന ദിനത്തിൽ സവിശേഷമായ ആലിംഗന പുഷ്പാഞ്ജലി നടക്കും. ശനിയാഴ്ച…

ഇന്ന് ഇതിഹാസത്തിന്റെ വിടവാങ്ങൽ; സുനിൽ ഛേത്രിക്ക് അവസാന മത്സരം

ഡൽഹി: ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ന് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കും. കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഛേത്രി അവസാനം മാറ്റുരയ്ക്കുന്നത്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം. ഒരുപിടി റെക്കോർഡുകൾ സ്വന്തമാക്കിയാണ് ഇന്ത്യൻ…