• Sat. Oct 19th, 2024
Top Tags

Month: June 2024

  • Home
  • കള്ളക്കുറിച്ചി വിഷ മദ്യദുരന്തം; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ; ഇയാൾ നൂറിലേറെ കേസുകളിൽ പ്രതി

കള്ളക്കുറിച്ചി വിഷ മദ്യദുരന്തം; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ; ഇയാൾ നൂറിലേറെ കേസുകളിൽ പ്രതി

തമിഴ്നാട് കള്ളക്കുറിച്ചി വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ചിന്നദുരൈ അറസ്റ്റിൽ. നൂറിനടുത്ത് വ്യാജമദ്യ കേസുകളിൽ പ്രതിയാണ് ചിന്നദുരൈയെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. കടലൂരിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗോവിന്ദരാജ്, ദാമോദരൻ, വിജയ എന്നിവർ നേരത്തെ പിടിയിലായിരുന്നു. കള്ളക്കുറിച്ചിയിൽ വ്യാജമദ്യദുരന്തത്തിലെ…

കാലവർഷം ശക്തമായി ; ഇന്നുമുതൽ അതിശക്ത മഴ , 3 ജില്ലയിൽ ഓറഞ്ച്‌ അലർട്ട്‌

സംസ്ഥാനത്ത്‌ കാലവർഷം ശക്തമായി. ന്യൂനമർദ പാത്തിയുടെയും പടിഞ്ഞാറൻ, തെക്കു പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീനത്തിലാണ്‌ മഴ ശക്തമായത്‌. കാറ്റ്‌ ശക്തമാകാൻ സാധ്യതയുള്ളതിനാൽ വെള്ളി മുതൽ അതിശക്ത മഴയാണ്‌ പ്രവചനം. കണ്ണൂരിൽ അതിശക്തമായ മഴ പെയ്തു. ഇടിക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. തിങ്കൾവരെ…

1500 കോടികൂടി കടമെടുക്കുന്നു; ഒരുമാസത്തെ ക്ഷേമപെൻഷൻ 26 മുതൽ

സംസ്ഥാന സർക്കാർ 1500 കോടി രൂപകൂടി കടമെടുക്കുന്നു. ഇതിൽനിന്ന് ഒരുമാസത്തെ ക്ഷേമപെൻഷൻ നൽകും. ജനുവരിമാസം കുടിശ്ശികയായ പെൻഷനാണ് ഇപ്പോൾ നൽകുന്നത്. 26 മുതൽ വിതരണംചെയ്യും. ജൂൺ ഉൾപ്പെടെ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാണ്. എല്ലാമാസവും പെൻഷനും വിതരണംചെയ്യാനും കുടിശ്ശിക ഘട്ടംഘട്ടമായി തീർക്കാനുമാണ് തീരുമാനം.…

അരവിന്ദ് കെജ്‍രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ദില്ലി ഹൈക്കോടതി. ഉത്തരവ് തത്കാലം പ്രാബല്യത്തിൽ വരില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി അടിയന്തരമായി കേൾക്കുമെന്നും കോടതി അറിയിച്ചു. ഹർജി കേൾക്കുന്നത്…

തിരൂരില്‍ ഗേറ്റില്‍ കുടുങ്ങി മരിച്ച 9 വയസുകാരന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: തിരൂരില്‍ പേരക്കുട്ടി മരിച്ചതിന് പിന്നാലെ മുത്തശ്ശിയും മരിച്ചു. സിനാന്റെ പിതാവിന്റെ അമ്മയായ ആസിയ (55) ആണ് മരിച്ചത്. ഇന്നലെ റിമോട്ട് ഗേറ്റില്‍ കുടുങ്ങിയാണ് ഒന്‍പതു വയസുകാരന്‍ മുഹമ്മദ് സിനാന് ദാരുണാന്ത്യം സംഭവിച്ചത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ഹൃദയാഘാതം…

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ ഗുണഗണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലക്ഷ്യം. ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്. ഇത് രണ്ടും വേണമെന്നാഗ്രഹിക്കാത്തവര്‍ ചുരുക്കമാകും. യോഗ നമുക്ക് വാഗ്ദാനം ചെയ്യുന്നതും അതുതന്നെ.…

പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കും: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ 200 പ്രവൃത്തി ദിനങ്ങളായാണ് കുറയ്ക്കുക. ആറ് മുതൽ 10 വരെ 220 പ്രവൃത്തി ദിനങ്ങൾ ആയി തുടരും. ഇന്നലെ നടന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ്…

കണ്ണൂരിൽ ഓറഞ്ച് അലർട്ട്: സംസ്ഥാനത്ത് ഇനി അതിശക്തമായ മഴ ദിനങ്ങൾ; ഉയര്‍ന്ന തിരമാലക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണെന്നും  ഇതിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വിലയിരുത്തി. കർണാടക തീരം മുതൽ കേരളാ തീരം വരെയായി നിലനിൽക്കുന്ന…

വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം; പച്ചക്കറിക്കൊപ്പം ധാന്യങ്ങൾക്കും വില കുതിക്കുന്നു, തുവരപരിപ്പിന് 190 രൂപ

പലവ്യഞ്ജന വസ്തുക്കൾക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ വിലയെത്തി. തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കൾക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്.…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂർ ഉൾപ്പടെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം,കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലല്‍ യെല്ലോ അലർട്ട് ആണ്. നാളെ മുതല്‍ വടക്കൻ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ…