• Sat. Oct 19th, 2024
Top Tags

Month: July 2024

  • Home
  • കൊവിഡ് കാരണം ആഴ്‌ചയിൽ 1700 പേർ മരിക്കുന്നു: ലോകാരോഗ്യ സംഘടന

കൊവിഡ് കാരണം ആഴ്‌ചയിൽ 1700 പേർ മരിക്കുന്നു: ലോകാരോഗ്യ സംഘടന

ലോകമെമ്പാടും കൊറോണ വൈറസ് കാരണം ഇപ്പോഴും ആഴ്ചയിൽ ശരാശരി 1,700 പേർ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടന. ആരോഗ്യ പ്രവർത്തകരും 60 വയസ്സിനു മുകളിലുള്ളവരുമാണ് ഏറ്റവും അപകടസാധ്യത നിറഞ്ഞ വിഭാഗം. ഏഴ് ദശലക്ഷത്തിലധികം കൊവിഡ് മരണങ്ങൾ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ…

ഓൺലൈൻ ഗെയിമിൽ തോറ്റു, കൊച്ചിയിൽ പതിനാലുകാരൻ തൂങ്ങിമരിച്ചു

കൊച്ചിയിൽ പതിനാലുകാരൻ തൂങ്ങിമരിച്ചു. കപ്രശ്ശേരി സ്വദേശി ആഗ്നൽ ജയ്മിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്.ഓൺലൈൻ ഗെയിമിലെ തോൽവിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നൽ (14)ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് സ്കൂളിൽ നിന്ന്…

ചെങ്കൽ മേഖലയിൽ 22-ന് സൂചന പണിമുടക്ക്

കണ്ണൂർ : ചെങ്കൽ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ചെങ്കൽ ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വാറി ഉടമകൾ പ്രതിഷേധത്തിലേക്ക്. സംസ്ഥാന വ്യാപകമായി 22-ന് പണിമുടക്കും. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഓഗസ്റ്റ് 5 മുതൽ അനിശ്ചിതകാല…

കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്സിഡി അരി പുനസ്ഥാപിച്ചു

കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്സിഡി അരി പുനസ്ഥാപിച്ചു. കുറഞ്ഞ ചിലവില്‍ ഉച്ചഭക്ഷണം അതായിരുന്നു കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഉദ്ദേശം. എന്നാല്‍ സബ്സിഡി നിരക്കില്‍ അരി നല്‍കുന്നത് സപ്ലൈ കോ നിര്‍ത്തലാക്കിയതോടെ ഹോട്ടലുകളുടെ പ്രവര്‍ത്തനം തന്നെ താളം തെറ്റി. കിലോയ്ക്ക് 40 രൂപയ്ക്ക്…

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കിടപ്പുമുറിയില്‍ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മറ്റൊരു മുറിയില്‍ ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം വരാപ്പുഴയ്ക്ക് അടുത്ത് വഴിക്കുളങ്ങരയിലാണ് സംഭവം. കൈതാരം ഘണ്ടകര്‍ണവേളി സ്വദേശി വിദ്യാധരന്‍ ( 63) ആണ് ഭാര്യ…

ന്യൂനമര്‍ദ പാത്തി; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാല് ജില്ലകളില്‍ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ…

പെട്രോളൊഴിച്ച് സ്വയംതീകൊളുത്തിയ യുവാവ് ചികില്‍സയ്ക്കിടെ മരണപ്പെട്ടു

കണ്ണൂരില്‍ പെട്രോളൊഴിച്ച് സ്വയംതീകൊളുത്തിയ യുവാവ് ചികില്‍സയ്ക്കിടെ മരണപ്പെട്ടു. ചക്കരക്കല്ല് മിടാവിലോട് സ്വദേശി മുഹമ്മദ് നസീഫ്(26) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് 3.30 ഓടെ കണ്ണൂര്‍ വാരംകടവ് ആയുര്‍വേദ ആശുപത്രി റോഡിലാണ് സംഭവം. സ്‌കൂട്ടറിലെത്തിയ യുവാവ് റോഡരികില്‍…

പ്രതിഷേധ പ്രകടനം നടത്തി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് യഥാർത്ഥ്യമായ വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കപ്പലടുക്കുമ്പോള്‍ അവയെ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെയും യുഡിഎഫിന്റെ എംപിയേയും വിളിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ടും ഉമ്മൻ ചാണ്ടി ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും യുഡിഎഫിന്റെ നേതൃത്വത്തിൽ കണ്ണൂർ…

പെരിങ്ങോത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയടിച്ച് ഒരാള്‍ മരിച്ചു.

പെരിങ്ങോത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയടിച്ച് ഒരാള്‍ മരിച്ചു.ബൈക്കില്‍ ഉണ്ടായിരുന്ന ഇരിട്ടി ചരള്‍ കല്ലൂപ്രായില്‍ റെറ്റിഷ് മാത്യുവാണ് (41)മരിച്ചത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന യുവാവിനും, ബസ്സിലെ കണ്ടക്ടര്‍ക്കുമാണ് പരിക്കേറ്റത്. ഡോര്‍ തുറന്ന് പുറത്തേക്ക് വീണാണ് കണ്ടക്ടര്‍ക്ക് പരിക്ക് പറ്റിയത്.…

അടുത്ത 4 ദിവസം തീവ്രമഴ; നാളെ കണ്ണൂരിൽ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഇന്ന് പാലക്കാട്, കൊല്ലം, തിരുവനന്തപുരം, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍…